വനിത ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ കലാശപ്പോരിന്....

വനിത ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ കലാശപ്പോരിന്.... ബാറ്റിങ്ങില്‍ ഷഫാലി വര്‍മയും ബൗളിങ്ങില്‍ ദീപ്തി ശര്‍മയും തിളങ്ങിയ മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 24 റണ്‍സ് കരസ്ഥമാക്കി പുറത്താകാതെ നിന്ന സ്വര്‍ണ അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: ഇന്ത്യ -20 ഓവറില്‍ ആറിന് 149, ബംഗ്ലാദേശ് - 20 ഓവറില്‍ ഏഴിന് 109. വെള്ളിയാഴ്ച നടക്കുന്ന പാകിസ്ഥാന്‍ - ശ്രീലങ്ക രണ്ടാം സെമിയിലെ വിജയികളുമായി ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടും. കിരീടപ്പോര് . ഞായറാഴ്ചയാണ് .
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താൻ കഴിഞ്ഞില്ല. പവര്‍പ്ലേയിലെ അവസാന ഓവറിലാണ് ആദ്യ വിക്കറ്റ് വീണതെങ്കിലും, ആദ്യ ആറോവറില്‍ 26 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാൻ കഴിഞ്ഞത്. ഓപ്പണര്‍ ദില്‍ര അക്തര്‍ 21 റണ്‍സ് നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴുകയും വമ്പനടികള്‍ക്ക് അധികം അവസരം ലഭിക്കാഞ്ഞതും ബംഗ്ലാദേശിന് തിരിച്ചടിയായി മാറി. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നുവിക്കറ്റ് നേടുകയും ചെയ്തു.
അര്‍ധ സെഞ്ച്വറി നേടിയ ഷഫാലി, ബൗളിങ്ങിലും തിളങ്ങി. വിക്കറ്റ് നേടാനായില്ലെങ്കിലും നാലോവറില്‍ 25 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. നാലോവറില്‍ ഒന്ന് മെയ്ഡനാക്കുകയും 14 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് നേടുകയും ചെയ്ത ശ്രീ ചരണിയുടെ ബൗളിങ്ങും ശ്രദ്ധേയമായിട്ടുണ്ട്. നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
തുടക്കത്തില്‍ തന്നെ സ്മൃതി മന്ധാനയെ (2) നഷ്ടപ്പെട്ട ഇന്ത്യയെ, നാല് തവണ ലൈഫ് ലഭിച്ച ഓപ്പണര്‍ ഷഫാലി വര്‍മയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
"
https://www.facebook.com/Malayalivartha























