ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. അസർബൈജാൻ ക്ലബ് സബാഹ് എഫ്‌സിയെ 4-0ന് തകർത്താണ് യുണൈറ്റഡ് യൂറോപ്പിലെ പോരാട്ടത്തിന് വിജയത്തുടക്കമിട്ടത്.
ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി മാഞ്ചസ്റ്റർ ആധിപത്യമുറപ്പിക്കുകയായിരുന്നു. മത്തിയസ് കുന്യ (27'), ബ്രൂണോ ഫെർണാണ്ടസ് (42'), ബെഞ്ചമിൻ ഷെഷ്കോ (45') എന്നിവരാണ് യുണൈറ്റഡിനായി ഗോളുകൾ നേടിയത്.
രണ്ടാം പകുതിയിൽ ലിസാൻഡ്രോ മാർട്ടിനെസ് നാലാമത്തെ ഗോളും നേടിയതോടെ മാഞ്ചസ്റ്റർ ജയമുറപ്പിച്ചു. ആദ്യ മിനിറ്റുകളിൽ സബാഹ് പ്രതിരോധത്തോടെ പിടിച്ചുനിന്നെങ്കിലും പതറിപ്പോയി. രണ്ടാം പകുതിയിൽ സബാക്ക് തിരിച്ചുവരാനുള്ള അവസരം നൽകാതെയാണ് മാഞ്ചസ്റ്റർ കളി നിയന്ത്രിച്ചത്. അടുത്ത കളിയിൽ മാഞ്ചസ്റ്ററിന് നേരിടാനുള്ളത് അത്‌ലറ്റികോ മാഡ്രിഡിനെയാണ്.
"
https://www.facebook.com/Malayalivartha
























