ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് ഹൈക്കോടതി

ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് ഹൈക്കോടതി. രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവുള്ളത്.
വീഡിയോ താല്‍ക്കാലികമായി നീക്കം ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ മെറ്റയോട് ആവശ്യപ്പെട്ടു. സണ്ണി എം കപിക്കാടിന്റെ പരാമര്‍ശം അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്.
അതിനാല്‍ പ്രസ്തുത വീഡിയോ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ മെറ്റ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് ഒക്ടോബര്‍ മാസം വീണ്ടും കോടതി പരിഗണിക്കുന്നതാണ്.
https://www.facebook.com/Malayalivartha























