ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം

ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ സമര്‍പ്പിച്ച പരാതിയില്‍ ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി രണ്ടു മാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി ആരോഗ്യകുടുംബക്ഷേമം, സാമൂഹിക നീതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത സമിതിക്ക് രൂപം നല്‍കി ചര്‍ച്ചകളും അഭിപ്രായങ്ങളും സ്വരൂപിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതി ഗൗരവകരവും അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതുമാണെന്നും ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നു എന്നത് വ്യക്തമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹികനീതിവകുപ്പ് ആരോഗ്യവകുപ്പിന് നിര്‍ദേശങ്ങള്‍ നല്‍കി. നിര്‍ദ്ദിഷ്ട വരുമാന പരിധിയിലുള്ള ഭിന്നശേഷിക്കാര്‍ക്ക് വീടിന് സമീപം തന്നെ സൗജന്യ ചികിത്സ ഉറപ്പാക്കണം, ആശുപത്രികളില്‍ തടസങ്ങളില്ലാതെ പ്രവേശിക്കാന്‍ ഇവര്‍ക്ക് കഴിയണം. ഭിന്നശേഷിക്കാര്‍ക്ക് ചികിത്സയില്‍ മുന്‍ഗണന നല്‍കണം, ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശുപത്രി പ്രവേശനം വേണ്ടിവരുമ്പോള്‍ പ്രത്യേക വാര്‍ഡുകള്‍ റിസര്‍വ് ചെയ്യണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
https://www.facebook.com/Malayalivartha



























