Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...

27 SEPTEMBER 2026 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...

'ഡിജിറ്റല്‍ അജണ്ടയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ഉപയോഗിച്ച് ടൂറിസത്തെ നവീകരിക്കുക' എന്നതാണ് 2026-ലെ ലോക വിനോദസഞ്ചാര ദിനത്തിന്‍റെ പ്രമേയം. വിനോദസഞ്ചാരത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ സാങ്കേതികവിദ്യയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനും വര്‍ധിച്ചുവരുന്ന പ്രാധാന്യമാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നത്. ജോലി, യാത്ര, ആശയവിനിമയം തുടങ്ങി മനുഷ്യജീവിതത്തിന്‍റെ ഏതാണ്ടെല്ലാ മേഖലകളെയും എഐ വലിയ തോതില്‍ സ്വാധീനിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആഗോളതലത്തില്‍ ശ്രദ്ധേയമായ ബ്രാന്‍ഡായി വളര്‍ന്ന കേരള ടൂറിസം വര്‍ഷങ്ങളായി ടൂറിസം പ്രചാരണത്തിനായി നൂതന സാങ്കേതികവിദ്യകളും വിവിധ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മേഖലയാണ് ടൂറിസം. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളെ ഉള്‍ക്കൊണ്ട് ഈ മേഖലയെ കൂടുതല്‍ ചലനാത്മകവും മത്സരക്ഷമവുമാക്കേണ്ടതുണ്ട്.

അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ തുടങ്ങി ആശയവിനിമയത്തിന്‍റെ വിവിധ സാധ്യതകളെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി 'ദൈവത്തിന്‍റെ സ്വന്തം നാടിനെ' ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്‍റെ പ്രകൃതിയും സംസ്കാരവും പൈതൃകവും ജീവിതരീതികളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ഇനി ഈ സാധ്യതകളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച് കേരളത്തിന്‍റെ ടൂറിസം അനുഭവങ്ങളെ ലോകവുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. കാലത്തിനൊപ്പമുള്ള സാങ്കേതിക മുന്നേറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നേറുന്ന കേരളം, ഇന്നത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും പരിഗണിച്ച് ടൂറിസം മേഖലയെ എഐയും നൂതന ഡിജിറ്റല്‍ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയെ കേവലം പ്രചാരണത്തിനുള്ള ഉപാധിയായി കാണാതെ, യാത്രയുടെ ആസൂത്രണം മുതല്‍ യാത്രാനുഭവം പൂര്‍ത്തിയാകുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

അന്താരാഷ്ട്ര തലത്തില്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ പകരുന്ന പ്രധാന ടൂറിസം കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള കര്‍മ്മ പരിപാടിയിലാണ് സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ടൂറിസം മേഖലയെ കൂടുതല്‍ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ക്രമീകരിച്ചുവരികയാണ്. ' വന്നു കാണുക' എന്നതിനപ്പുറം 'വന്ന് അനുഭവിക്കുക' എന്നതിലേക്ക് കേരള ടൂറിസത്തിന്‍റെ ദിശ മാറുകയാണ്. പ്രകൃതി, പൈതൃകം, കല, സംസ്കാരം, ഭക്ഷണം, ആയുര്‍വേദം, സാഹസികത, ആത്മീയത, ഗ്രാമീണ ജീവിതം തുടങ്ങി കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളെ ഒരു സമഗ്ര യാത്രാനുഭവമായി അവതരിപ്പിക്കുകയാണ് ലക്ഷ്യം.

കേരളത്തിലെത്തുന്ന ഓരോ വിനോദസഞ്ചാരിക്കും സമഗ്രമായ കേരള അനുഭവം ലഭ്യമാക്കണം. ഏതാനും സ്ഥലങ്ങളെയും ഉല്‍പ്പന്നങ്ങളെയും മാത്രം കേന്ദ്രീകരിച്ചുള്ള പാക്കേജുകളില്‍ നിന്ന് മാറി, കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളും സേവനങ്ങളും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കേണ്ടത്. വിനോദസഞ്ചാരിയുടെ ഇനിയുള്ള യാത്ര ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള 'സഞ്ചാരം' മാത്രമാകരുത്. ഓരോ സഞ്ചാരിയുടെയും താല്‍പര്യവും സമയവും ബജറ്റും യാത്രാ സ്വഭാവവും മനസ്സിലാക്കി, അവര്‍ക്ക് അനുയോജ്യമായ കേരളാനുഭവം രൂപപ്പെടുത്താന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയണം. ഓരോ സന്ദര്‍ശകനും വ്യത്യസ്തമായ കേരളത്തെ കണ്ടെത്തുന്ന തരത്തില്‍ വ്യക്തിഗത യാത്രാനുഭവങ്ങള്‍ ഒരുക്കുന്നതിനും എഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകും. സേവനങ്ങളിലേക്കും വിവരങ്ങളിലേക്കും എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുന്ന തടസമില്ലാത്ത ആശയവിനിമയ സംവിധാനം ഇതിന് അനിവാര്യമാണ്. ബുക്കിംഗ് മുതല്‍ പണമടയ്ക്കല്‍, യാത്രാ വിവരങ്ങള്‍, താമസം, പ്രാദേശിക ഗതാഗതം, അതിഥി സേവനം തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും കൂടുതല്‍ ലളിതവും സുഗമവുമാക്കണം. ഇത്തരം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും സഹായകമാകും.

ടൂറിസം മേഖലയെ കൂടുതല്‍ കാര്യക്ഷമവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമാക്കാന്‍ എഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് ടൂറിസം വകുപ്പ് ബന്ധപ്പെട്ട മേഖലകളുമായി ചേര്‍ന്ന് പരിശോധിച്ചുവരികയാണ്. സഞ്ചാരികളുടെ താല്‍പര്യങ്ങളും സഞ്ചാരരീതികളും മനസ്സിലാക്കി ടൂറിസം ആസൂത്രണം കൂടുതല്‍ ശാസ്ത്രീയമാക്കാനും ഡാറ്റാധിഷ്ഠിത തീരുമാനങ്ങളിലൂടെ ടൂറിസം കേന്ദ്രങ്ങളിലെ തിരക്ക്, അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗം, സേവന നിലവാരം തുടങ്ങിയവ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും.

ആഭ്യന്തര, ആഗോള തലങ്ങളില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗവും വിപുലതയും നല്‍കാന്‍ ഇതിലൂടെ സാധിക്കും. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ടൂറിസം നയത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നല്‍കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം ഈ മാറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും.
ടൂറിസം മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കും. കേരളത്തിന്‍റെ ശക്തമായ സ്റ്റാര്‍ട്ടപ്പ്-ഇന്നൊവേഷന്‍ സംവിധാനം പ്രയോജനപ്പെടുത്തി ടൂറിസം സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനുള്ള സ്മാര്‍ട്ട് സൊല്യൂഷനുകള്‍ വികസിപ്പിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കൂടുതല്‍ യുവജനങ്ങള്‍ക്ക് ടൂറിസം മേഖലയുമായി ബന്ധപ്പെടാനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അവസരമൊരുങ്ങും.

വലിയ സ്ഥാപനങ്ങള്‍ക്കു മാത്രമല്ല, ഗ്രാമങ്ങളിലെ ചെറുകിട സംരംഭകര്‍ക്കും ഹോംസ്റ്റേ ഉടമകള്‍ക്കും കലാകാരന്‍മാര്‍ക്കും കരകൗശല പ്രവര്‍ത്തകര്‍ക്കും പ്രാദേശിക ഭക്ഷണ സംരംഭകര്‍ക്കും ഡിജിറ്റല്‍ ലോകത്ത് സ്വന്തം ഇടം കണ്ടെത്താന്‍ കഴിയണം. സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ യഥാര്‍ഥ അര്‍ത്ഥം അതിന്‍റെ നേട്ടങ്ങള്‍ സമൂഹത്തിന്‍റെ ഏറ്റവും താഴെത്തട്ടിലേക്കും എത്തുമ്പോഴാണ് പൂര്‍ണമാകുന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് യുവസംരംഭകര്‍ക്ക് ധനസഹായവും മാര്‍ഗനിര്‍ദേശവും നല്‍കി പിന്തുണ നല്‍കുന്നതിന് വ്യവസായ മേഖലയിലെ പ്രമുഖര്‍ക്ക് കഴിയും. സര്‍ക്കാര്‍, വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, ടൂറിസം മേഖലയിലെ സംരംഭകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പുതിയ ആശയങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാന്‍ സാധിക്കും.

ടൂറിസം കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മികച്ച മാനേജ്മെന്‍റിനും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താം. യാത്രാ-ആതിഥേയ സേവനങ്ങള്‍ക്ക് മികച്ച രീതികളും ആഗോള നിലവാരവും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാവര്‍ക്കും തടസമില്ലാതെ ടൂറിസം സൗകര്യങ്ങള്‍ ഉപയോഗിക്കാനാകുന്ന സംവിധാനവും പ്രധാനമാണ്. പ്രായമായവര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും സൗകര്യപ്രദമായ ടൂറിസം സംവിധാനങ്ങള്‍ ഒരുക്കുന്നതിലും സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുവഹിക്കാനാകും.

ഹോംസ്റ്റേകള്‍ സാങ്കേതികവിദ്യാധിഷ്ഠിത മാനേജ്മെന്‍റ് രീതികള്‍ സ്വീകരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പദ്ധതിക്കും ടൂറിസം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. പ്രാദേശിക സംരംഭകരെ ഡിജിറ്റല്‍ സംവിധാനങ്ങളുമായി കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിലൂടെ അവരുടെ സേവനങ്ങള്‍ കൂടുതല്‍ സഞ്ചാരികളിലേക്ക് എത്തിക്കാനും വരുമാന സാധ്യതകള്‍ വര്‍ധിപ്പിക്കാനും സാധിക്കും. സുസ്ഥിരതയും എല്ലാവരെയും ഉള്‍ക്കൊള്ളലും കേരളത്തിന്‍റെ ടൂറിസം വികസനത്തിന്‍റെ അടിസ്ഥാന ആശയങ്ങളാണ്. നൂതന സാങ്കേതികവിദ്യകളുമായി ടൂറിസം മേഖലയെ സംയോജിപ്പിക്കുന്നത് സന്ദര്‍ശകരുടെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തും. അതോടൊപ്പം ഈ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. ഈ മാറ്റത്തിന്‍റെ ഗുണഫലങ്ങള്‍ ടൂറിസം സേവനമേഖലയുടെ താഴെത്തട്ടിലുള്ളവര്‍ക്കും ലഭ്യമാക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും.

കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ആഗോളതലത്തില്‍ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തമാണ് ഉത്തരവാദിത്ത ടൂറിസത്തെ ജനങ്ങളുടെ ജീവിതാനുഭവമാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി മാറിയത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും ഉത്തരവാദിത്ത ടൂറിസം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്ത ടൂറിസത്തെ എഐ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. പ്രാദേശിക സമൂഹങ്ങളുടെ അറിവും വിഭവങ്ങളും ഉല്‍പ്പന്നങ്ങളും അനുഭവങ്ങളും കൂടുതല്‍ ഫലപ്രദമായി ലോകവിപണിയിലേക്ക് എത്തിക്കുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. കേരള ടൂറിസത്തെ വിവിധ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമഗ്രമായ ഒരു സംവിധാനമായി പരിവര്‍ത്തനപ്പെടുത്തുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അതിന്‍റെ പ്രയോജനം എത്തിക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടിനൊപ്പമാണ് ഈ പ്രവര്‍ത്തനങ്ങള്‍.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞതുപോലെ, വിവിധ സംസ്കാരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യുന്ന നിരവധി വഴികളെയാണ് ലോക വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. യാത്ര മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും സംസ്കാരങ്ങളെ അടുത്തറിയുന്നതിനും പരസ്പര ബഹുമാനം വളര്‍ത്തുന്നതിനുമുള്ള അവസരം കൂടിയാണ്.
പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും സ്വീകരിച്ച് യാത്രാനുഭവങ്ങളെ പുനര്‍രൂപകല്‍പ്പന ചെയ്യാനുള്ള കേരളത്തിന്‍റെ കാഴ്ചപ്പാടുമായി ഈ ആശയം ഏറെ ചേര്‍ന്നുനില്‍ക്കുന്നു. സാങ്കേതികവിദ്യ കേരളത്തിന്‍റെ ടൂറിസത്തെ മാറ്റിമറിക്കുന്നതിനുള്ള ഉപാധി മാത്രമല്ല; കേരളത്തിന്‍റെ വൈവിധ്യത്തെ ലോകവുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കുന്ന പുതിയ പാലം കൂടിയാണ്. മനുഷ്യന്‍റെ യാത്രാനുഭവത്തെ കൂടുതല്‍ വ്യക്തിപരവും സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമാക്കിക്കൊണ്ട്, ഭാവിയുടെ ടൂറിസത്തിന് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (53 minutes ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (57 minutes ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (1 hour ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (1 hour ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (2 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (4 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (5 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (5 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (5 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (5 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (5 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (6 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (6 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (6 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (6 hours ago)

Malayali Vartha Recommends