തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...

തൃശൂരിൽ നിന്നും അതീവ ദാരുണമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ഒരു കുടുംബത്തിലെ ഗൃഹനാഥൻ മരണമടഞ്ഞു. നീർണമുക്ക് സ്വദേശി വിനോദ് കുമാറാണ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽ വെച്ച് ബ്രെഡും ജാമും കഴിച്ചതിന് പിന്നാലെയാണ് വിനോദിനും മക്കളായ വിദ്യക്കും വൃന്ദക്കും കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പിതാവിന്റെ മരണവിവരമറിയാതെ മക്കൾ ഇപ്പോഴും ആശുപത്രി കിടക്കയിലാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























