വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മുട്ടിൽ മരംമുറി കേസിൽ ഗൂഢാലോചന നടന്നതായി വനംമന്ത്രി ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ നടത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് എത്തിയിയിരിക്കുകയാണ്. ഇപ്പോഴുള്ള മന്ത്രിമാരിൽ ഏറ്റവും അണ്ടർറേറ്റഡ് ആയ വ്യക്തിയാണ് ഷിബു ബേബി ജോൺ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ.
വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ. അദ്ദേഹത്തിന്റെ ഉള്ളിലെ ഫയർ മറുപടികളിലും പ്രതിഫലിക്കുന്നുണ്ട്. കുത്തിത്തിരിപ്പുള്ള ഒരു ചോദ്യത്തിന്, ആ ചോദ്യത്തെ മാത്രമല്ല, അതിന്റെ ഉറവിടത്തിന്റെ ഉദ്ദേശ്യത്തെപ്പോലും ഇല്ലാതാക്കുന്ന തരത്തിൽ മറുപടി നൽകാൻ അദ്ദേഹത്തിന് പ്രത്യേകമായ പ്രാവീണ്യമുണ്ട് എന്ന് ഇന്ന് വീണ്ടും തെളിയിച്ചു. ക്രിസ്റ്റൽ ക്ലിയർ മറുപടി “അങ്ങനെ ഭീഷണിക്ക് വഴങ്ങി ഒന്നും രാഷ്ട്രീയപ്രവർത്തനം നടത്താൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























