പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു

പവർകട്ടിന് പിന്നാലെ ജനങ്ങൾക്ക് ഇടിത്തീയായി വൈദ്യുതി വിലയും വർധിപ്പിക്കാനൊരുങ്ങുന്നു. കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടിന് മറയിടാനായി മൂന്നിരട്ടി വിലയ്‌ക്ക് വൈദ്യുതിവാങ്ങിയുന്നു. ഇതുവഴിയുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നിരക്കുവർധനയിലൂടെ ജനങ്ങളിൽ അടിച്ചേൽപ്പിക്കും. മൂന്ന് മാസം കൊണ്ട് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതിയാണ് വാങ്ങിയതെന്ന് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം .
വൈദ്യുതി വില കൂട്ടുമോ എന്ന ചോദ്യത്തിന് വൻ തോതിൽ വൈദ്യുതി വാങ്ങിയതിന്റെ കണക്ക് റെഗുലേറ്ററി കമ്മിറ്റിക്ക് കൈമാറുമെന്നും അവരാണ് തീരുമാനമെടുക്കേണ്ടതെന്നും ആയിരുന്നു മറുപടി. അതേസമയം വൈദ്യുതി നിയന്ത്രണം കർശനമാക്കാനായി കഴിഞ്ഞ വ്യാഴാഴ്‌ചയും കെഎസ്‌ഇബിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടായിരുന്നു.
കൂടുതൽ വൈദ്യുതി ആവശ്യമുള്ള രാത്രി ഏഴുമുതൽ 12 വരെപീക്ക് സമയങ്ങളിൽ നിയന്ത്രണം തുടരും. പീക്ക് സമയ ഉപയോഗം കുറയ്‌ക്കുകയും ഉയർന്ന ലോഡ് രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുവരെ ആക്കുകയും ചെയ്യമെന്നും ഉൗർജവകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. വാട്ടർ അതോറിറ്റിയുടെ പമ്പിങ് പകൽ സമയത്തേക്ക് മാറ്റാനും ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഓഫ്-പീക്ക്/സോളാർ സമയങ്ങളിലേക്ക് പുനക്രമീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
"https://www.facebook.com/Malayalivartha























