ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ സെന്‍സെക്‌സും നിഫ്റ്റിയും ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. എണ്ണവില ഉയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിന് മുകളിലാണുള്ളത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതാണ് വില ഉയര്‍ന്നുനില്‍ക്കാനായി കാരണമായത്. അതിനിടെ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ 5300 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്. ഏഷ്യന്‍ വിപണിയിലെ ഇടിവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നഷ്ടത്തോടെ 96.13ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതാണ് രൂപ താഴാനായി കാരണം. പ്രധാനമായി എച്ച്ഡിഎഫ്ഡി ബാങ്ക്, റിലയന്‍സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് നഷ്ടം നേരിടുന്നത്.
"
https://www.facebook.com/Malayalivartha























