തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...

തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം വൻ തീപിടിത്തം. പേട്ട ബാലനഗറിന് സമീപമാണ് സംഭവം ഉണ്ടായത്. റെയിൽ ട്രാക്കിന്റെ സമീപം ഏകദേശം 200 മീറ്ററോളം ഭാഗത്ത് തീപിടിച്ചതായാണ് ലഭിക്കുന്ന വിവരം. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ട്രാക്കിന് സമീപം നടന്നുപോയ ആരോ അശ്രദ്ധമായി സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അൽപസമയത്തിനകം വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകേണ്ട ട്രാക്കിന് സമീപമാണ് അപകടമുണ്ടായത്. സുരക്ഷ മുൻനിർത്തി ഈ റൂട്ടിലൂടെയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. തീയണച്ച് ട്രാക്ക് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha























