Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

29 SEPTEMBER 2026 09:57 AM IST
മലയാളി വാര്‍ത്ത

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) സൗജന്യമാക്കി.

ഏഴു മുതൽ 15 വരെ വയസ്സുള്ളവർക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി പുതുക്കാവുന്നതാണ്. ഈ മാസം 30 വരെയാണ് നേരത്തേ അവസരം നൽകിയിരുന്നത്. രാജ്യമൊട്ടാകെ കോടിക്കണക്കിനു കുട്ടികളുടെ ബയോമെട്രിക് വിവരം പുതുക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

കേരളത്തിൽ 10 ലക്ഷത്തോളം കുട്ടികൾ വിവരം പുതുക്കാനുണ്ട്. വിരലടയാളം, രണ്ടു കണ്ണിന്റെയും കൃഷ്ണമണിയുടെ അടയാളം, ഫോട്ടോ എന്നിവയാണ് സൗജന്യമായി പുതുക്കുന്നത്.‌‌‌ കുട്ടികൾക്ക് മാതാപിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം ആധാർ നൽകുന്നത്. കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രം മാത്രമാണ് അപ്പോൾ എടുക്കാറുള്ളത്. അഞ്ചുവയസ്സു തികയുമ്പോഴാണ് വിരലിന്റെയും കൃഷ്ണമണിയുടെയും അടയാളമെടുക്കുക. കുട്ടികൾ വളരുമ്പോൾ ഇവയ്ക്കു മാറ്റമുണ്ടാകുമെന്നതിനാലാണ് 15 വയസ്സിലും നിർബന്ധ പുതുക്കൽ നടത്തുന്നത്.

അതേസമയം പുതുക്കിയില്ലെങ്കിൽ ഭാവിയിൽ ഒട്ടേറെ ബുദ്ധിമുട്ടു നേരിടും. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ നിർബന്ധമാണ്. സ്കോളർഷിപ്പ്, മെഡിക്കൽ ആനുകൂല്യം, റേഷൻ തുടങ്ങിയവയ്ക്കും ആധാർ ബയോമെട്രിക് വിവരം കൃത്യമായിരിക്കണം.
ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും മൊബൈൽ ഫോൺ സിം കാർഡ് എടുക്കുമ്പോഴും വിരലടയാളം കൃത്യമായില്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകും. ആധാർ പ്രവർത്തനരഹിതമാകാനും സാധ്യതയേറെയാണ്. പിഴ നൽകി വീണ്ടെടുക്കേണ്ടി വരും. ആധാർ സേവനകേന്ദ്രങ്ങൾ, സ്കൂളുകളിലെ ക്യാമ്പ്, ബാങ്ക്, പോസ്റ്റോഫീസ് എന്നിവിടങ്ങളിൽ പുതുക്കാവുന്നതാണ്. പഴയ ആധാർ കാർഡുമായി കുട്ടി നേരിട്ടെത്തിയാൽ മതിയാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (5 minutes ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (22 minutes ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (53 minutes ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (59 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (1 hour ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (1 hour ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (1 hour ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (1 hour ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (2 hours ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (2 hours ago)

Malayali Vartha Recommends