മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍

സോഷ്യല്‍ മീഡിയയില്‍ ചലച്ചിത്ര റിവ്യൂ നടത്തുന്നതിലൂടെ ശ്രദ്ധേയനായ യുട്യൂബര്‍ കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട്ട് മദ്യപിച്ച് വാഹനം ഓടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിലാണ് അശ്വന്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാത്രി ഏഴരയോടെ ആയിരുന്നു അപകടം. കാറിലും ബൈക്കിലും അശ്വന്ത് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അശ്വന്തിനെ വാഹനത്തില്‍ നിന്ന് ഇറക്കുമ്പോള്‍ ലക്കുകെട്ട നിലയിലായിരുന്നു.
തുടര്‍ന്ന് അശ്വന്തിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയി. ഇടിച്ച വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ പരാതിപ്രകാരം അശ്വന്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























