ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയത്. കോണ്‍ഗ്രസ് പ്രസ്ഥാനമോ കേരളത്തിന്റെ പൊതുസമൂഹമോ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. രാജീവ് ചന്ദ്രശേഖര്‍ അടക്കം ഏതെങ്കിലും ഒരു ബി.ജെ.പി നേതാവിന് ഞങ്ങള്‍ മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചിന്‍ കൈവച്ച് പറയാന്‍ കഴിയുമോ? കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയത്. കോണ്‍ഗ്രസ് പ്രസ്ഥാനമോ കേരളത്തിന്റെ പൊതുസമൂഹമോ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല.
രാഷ്ട്രീയത്തിന്റെ ഔന്നത്യവും സാംസ്‌കാരിക മര്യാദകളും കാത്തുസൂക്ഷിക്കേണ്ട ഒരു പദവിയിലിരുന്ന്, അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളും വിലകുറഞ്ഞ പ്രയോഗങ്ങളും നടത്തുന്നതിലൂടെ നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റ് വിരലുകള്‍ സ്വന്തം നെഞ്ചിലേക്കാണെന്നത് രാജീവ് ചന്ദ്രശേഖരന്‍ മറക്കരുത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെയും സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും ഒരു കൂട്ടരുടെ താത്പര്യങ്ങള്‍ക്ക് അടിയറവ് വയ്ക്കുമ്പോള്‍, അതിനെതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സധൈര്യം ശബ്ദമുയര്‍ത്തുന്നത് സംഘ്പരിവാറിന് വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ഫാസിസ്റ്റ് ശൈലിയിലുള്ള ഇത്തരം പ്രസ്താവനകള്‍ കൊണ്ട് സാധ്യമല്ല.
ജനങ്ങളുടെ മൗലികാവകാശങ്ങളും തുല്യനീതിയും സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നടത്തുന്ന നിരന്തരമായ പോരാട്ടങ്ങളെ ഇത്തരം ഭീഷണികള്‍ കൊണ്ടോ വെല്ലുവിളികള്‍ കൊണ്ടോ തളര്‍ത്താനാവില്ല. പൊള്ളയായ അവകാശവാദങ്ങളും ജനദ്രോഹ നയങ്ങളും മാറ്റിവെച്ച്, യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവമാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും കാട്ടേണ്ടത്.
https://www.facebook.com/Malayalivartha























