കെഎസ്ആർടിസിക്ക് മൂന്നാമത്തെ ബസ് വാങ്ങാൻ 40 ലക്ഷം രൂപ കൂടി കിട്ടിയതായി ഗതാഗതമന്ത്രി സിപി ജോൺ

കെഎസ്ആർടിസിക്ക് മൂന്നാമത്തെ ബസ് വാങ്ങാൻ 40 ലക്ഷം രൂപ കൂടി കിട്ടിയതായി ഗതാഗതമന്ത്രി സിപി ജോൺ
കെഎസ്ആർടിസിക്ക് മൂന്നാമത്തെ ബസ് വാങ്ങാൻ 40 ലക്ഷം രൂപ കൂടി കിട്ടിയതായി ഗതാഗതമന്ത്രി സിപി ജോൺ . തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ഇത്തവണ നാൽപത് ലക്ഷം രൂപ നൽകിയത്. സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് തുക മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. തൃശൂർ ഡിപ്പോയിലേക്ക് പുതിയ ബസ് അനുവദിക്കണമെന്ന സൊസൈറ്റിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകിയെന്നും പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു പിന്തുണയാണിതെന്നും മന്ത്രി പറയുകയും ചെയ്തു.
മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ....
പ്രിയമുള്ളവരെ,
കഴിഞ്ഞ മന്ത്രിസഭാ യോഗദിവസം കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാനായി അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് 40 ലക്ഷം രൂപ കൈമാറുമ്പോൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ഫലിച്ചിരിക്കുകയാണ്. 'ജോസേട്ടന്റേത് നല്ല കൈനീട്ടമാകട്ടെ' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ഇന്ന് അടുത്ത മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി ഓഫീസിലെത്തുമ്പോൾ മറ്റൊരു വലിയ സന്തോഷമാണ് ഞങ്ങളെ കാത്തിരുന്നത്. കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങി നൽകാനുള്ള 40 ലക്ഷം രൂപയുടെ ചെക്കുമായി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ അവിടെ എത്തിയിരുന്നു.
എന്റെ സാന്നിധ്യത്തിൽ സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് തുക മുഖ്യമന്ത്രിക്ക് സന്തോഷപൂർവം കൈമാറി. തൃശൂർ ഡിപ്പോയിലേക്ക് പുതിയ ബസ് അനുവദിക്കണമെന്ന സൊസൈറ്റിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഞാൻ അവർക്ക് ഉറപ്പുനൽകി.
പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു പിന്തുണയാണിത്. കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്ത ഈ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഈ മാതൃകാപരമായ ഇടപെടലിന് സൊസൈറ്റി ഭാരവാഹികൾക്ക് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.
നേരത്തെ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് കെഎസ്ആർടിസിക്ക് ഒരു പുതിയ ബസ് വാങ്ങി നൽകിയിരുന്നു. കെഎസ്ആർടിസിയെ സ്നേഹിക്കുന്ന, പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഇത്തരം സുമനസ്സുകളാണ് ഞങ്ങൾക്ക് കരുത്തേകുന്നത്. ചടങ്ങിൽ പങ്കെടുത്ത മന്ത്രി ഒ.ജെ ജനീഷ്, തൃശ്ശൂർ എംഎൽഎ രാജൻ ജെ. പല്ലൻ, സൊസൈറ്റി എംഡി കെ. മനോജ്, ഡയറക്ടർമാരായ ഗ്രിഗറിൻ വടക്കൻ, പി. മനോജ് തോമസ്, സെയിൽസ് ഹെഡ് ഷൈജു ജോൺ എന്നിവരെ ഒരിക്കൽക്കൂടി സ്നേഹം അറിയിക്കുന്നു.
"https://www.facebook.com/Malayalivartha


























