കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനില്‍ 2.100 കിലോഗ്രാം കഞ്ചാവുമായി 2 പേര്‍ പിടിയില്‍. വെള്ളിമണ്‍ തേവരഴിയത്തു വീട്ടില്‍ ഫൈസല്‍ (29), ഷഫീഖ് മന്‍സില്‍ മുഹമ്മദ് കൈസ് (33) എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷന് സമീപം നടത്തിയ പരിശോധനയില്‍ ആണ് കഞ്ചാവ് പിടിച്ചെടുത്തത്. കൊല്ലം റൂറല്‍ ഡാന്‍സാഫും ശാസ്താംകോട്ട പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലയില്‍ ലഹരി മാഫിയയ്‌ക്കെതിരെ കര്‍ശന നടപടി തുടരുമെന്നു കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























