ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി

ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നഗരസഭ ചെയർമാനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്.
ശ്രീകണ്ഠാപുരത്ത് ഡിവൈഎഫ്‌ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷം നടന്നത്. സംഘർഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ വി രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടായി. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ കീറുകയും ചെയ്തു. ഡിവൈഎഫ്‌ഐ പ്രവർത്തകർ നഗരസഭ ചെയർമാനെ ആക്രമിച്ചതായി കോൺഗ്രസ് ആരോപിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് സ്ഥലത്ത് വൻ തോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘർഷത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിലാണ് കേസ്. 19 ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























