Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും

02 OCTOBER 2026 09:52 PM IST
മലയാളി വാര്‍ത്ത

കെപിസിസിയ്‌ക്ക്‌ പുതിയ അദ്ധ്യക്ഷനെ കൊണ്ടുവരുന്നതിലും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ആരുടെ അടുപ്പക്കാരൻ വേണമെന്നതിലാണ്‌ തർക്കം. ഭരണത്തിൽ ഇടപെടാൻ ശേഷിയുള്ള ഒരാൾ വരരുതെന്ന്‌ സതീശൻ ശഠിക്കുന്നു. ഇതിനിടെ, തൂഫാന്റെ പേരിൽ സതീശന്‌ പണികൊടുക്കാൻ ചെന്നിത്തല എംഡിഎംഎ കേസിൽ മുഹമ്മദ്‌ ഹുസൈനെ പിടിച്ചതും തമ്മിലടിയ്ക്ക്‌ ചൂടുപകർന്നു. അതോടെ തൂഫാന്റെ കാറ്റുപോയെങ്കിലും സംഭവം സതീശന്‌ വലിയ ക്ഷീണമായി.

 

ഇതെല്ലാം ഒന്നടങ്ങി, ഒന്നു ഭരിച്ചു തുടങ്ങാൻ സാഹചര്യം ഒരുങ്ങിയെന്ന്‌ കരുതിയപ്പോഴാണ്‌ ബുധനാഴ്‌ച യുഡിഎഫ്‌ കൺവീനറുടെ അസാധാരണ വാർത്താസമ്മേളനം. അതും കെപിസിസി ആസ്ഥാനത്ത്‌. മറ്റാരുടെയെങ്കിലും പിന്തുണയില്ലാതെ അടൂർപ്രകാശ്‌ പരസ്യമായി രംഗത്തു വരുമെന്ന്‌ കരുതാൻ വയ്യ. ഭരണപരിഷ്‌കാര കമിഷൻ ചെയർമാനായി എം കെ മുനീറിനെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ദേവരാജനെയും യുഡിഎഫിൽ ചർച്ച ചെയ്യാതെ നിയമിച്ചതാണ്‌ പെട്ടന്നുള്ള പ്രകോപനം. ഒരു കാര്യത്തിലും ചർച്ചയും കൂടിയാലോചനയുമില്ലെന്ന്‌ അടൂർപ്രകാശ്‌ പറഞ്ഞു. മാധ്യമങ്ങളിലൂടെ കാര്യങ്ങൾ അറിയേണ്ടി വരുന്നത്‌ ദുഃഖകരമാണെന്നായിരുന്നു വിലാപം.

സതീശനെതിരെ നേരിട്ടായിരുന്നു ആരോപണങ്ങൾ. യുഡിഎഫ്‌ യോഗം വിളിക്കാൻ ചെയർമാനായ മുഖ്യമന്ത്രി താൽപ്പര്യമെടുക്കുന്നില്ല, സ്വകാര്യ വിമാന യാത്രയിൽ വ്യക്തത വരുത്തണം, ഉപതെരഞ്ഞെടുപ്പിന്‌ വേണ്ടത്ര കോ–ഓർഡിനേഷൻ ഉണ്ടായില്ല, വൈദ്യുതി പ്രതിസന്ധി തെരഞ്ഞെടുപ്പിനെ ബാധിച്ചു, ബോർഡ്‌–കോർപ്പറേഷൻ ഉന്നതസ്ഥാനങ്ങളിൽ ഇടതുപക്ഷം നിയോഗിച്ചവർ തന്നെ തുടരുകയാണ്‌... എന്നിങ്ങനെ അടൂർ പ്രകാശിന്റെ പരാതികൾ നീണ്ടുപോയി. എഐസിസി ആണ്‌ തന്നെ നിയമിച്ചത്‌. അതിനാൽ ഇക്കാര്യങ്ങൾ അവിടെ അറിയിക്കുമെന്നും അവസാനം പറഞ്ഞുവെച്ചു. ഭരണപരിഷ്‌കാര കമിഷൻ, ഡൽഹി പ്രതിനിധി നിയമനങ്ങൾ അറിഞ്ഞിരുന്നോ എന്നു ചോദിച്ചപ്പോൾ, അക്കാര്യം ബന്ധപ്പെട്ട വേദിയിൽ അറിയിക്കും എന്നായിരുന്നു കെ സി വേണുഗോപാലിന്റെയും മറുപടി. പത്തനംതിട്ടയിലെ ചടങ്ങിൽവെച്ച്‌ വി ഡി സതീശനോട്‌ അടൂർ പ്രകാശിന്റെ വിമർശനം മാധ്യമങ്ങൾ സൂചിപ്പിച്ചപ്പോൾ മറുപടി പറയാതെ ഒഴിഞ്ഞുമാറി.

 

കോൺഗ്രസ് ആസ്ഥാനമായ കെപിസിസിയിൽ വിളിച്ചുചേർത്ത അസാധാരണ വാർത്താ സമ്മേളനം. തീരുമാനിച്ചുറപ്പിച്ചു വന്ന അടൂർ പ്രകാശ് മുഖ്യമന്ത്രിയുടെ നയങ്ങൾക്കെതിരെ  ആഞ്ഞടിച്ചു. പാർട്ടി മുഖ്യമന്ത്രിക്കെതിരെ പാർട്ടി  ഓഫീസിൽ ഉത്തരവാദപ്പെട്ട നേതാവ് പത്ര സമ്മേളനം നടത്തുന്നത് അങ്ങനെ ചരിത്രത്തിലേക്ക് നടന്നുകയറി. സി പിഎമ്മിൽഇത്തരം ഒരു സാഹചര്യം ആലോചിക്കാൻ പോലും കഴിയില്ല. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നത് തങ്ങളെ  ജയിപ്പിച്ച ജനങ്ങളാണെന്ന് ഓർക്കാൻ പോലും അടൂർപ്രകാശ് തയ്യാറായില്ല. ഇതിൽ നിന്നെല്ലാം കേരളത്തിലെ കോൺഗ്രസ് ഭരണത്തിന് ഇളക്കം തട്ടിയതായി മനസിലാക്കാം. 

 

മുഖ്യമന്ത്രിയുടെ വിമാനയാത്രാ വിവാദത്തിലും പ്രതിരോധത്തിന് മുതിരാതെ തീരുമാനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന വിമർശനമാണ് അടൂർ പ്രകാശ് ഉയർത്തിയത്. വൈദ്യുതി പ്രതിസന്ധിയടക്കം ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും കൺവീനർ പറഞ്ഞു വച്ചു. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനത്തേക്ക് മുസ്‌ലിം ലീഗിലെ എം കെ മുനീറിന് നിയമനം നല്‍കിയതിനു പിന്നാലെയാണ് കോൺഗ്രസിലെ പാളയത്തിൽ പട പുറം ലോകമറിഞ്ഞത്. ആറാമതൊരു കാബിനറ്റ് പദവി കൂടി മുസ്ലിം ലീഗിന്  നല്കുമ്പോൾ ലീഗിൻ്റെ സമ്മർദങ്ങൾക്ക് സർക്കാർ വഴിപ്പെടുന്നുവെന്ന പ്രതീതി ദേശീയ തലത്തിൽ തന്നെ ചർച്ചയാകുമെന്നാണ്  ഒരു വിഭാഗം വാദിക്കുന്നത്. ഭരണ പരിഷ്‌കാര കമ്മിഷൻ വേണോ എന്നതിൽ  നയപരമായ തീരുമാനമാണ് വേണ്ടിയിരുന്നതെന്നും കെ. സി വേണുഗോപാൽ അനുകൂലികൾ വാദിക്കുന്നു. മുനീറിനോട് കോൺഗ്രസ് നേതാക്കൾക്ക് അടുപ്പമുണ്ടെങ്കിലും ലീഗിന് നൽകുന്ന കാബിനറ്റ് പദവിയിലാണ് തർക്കം. മുമ്പ് ഉമ്മൻ ചാണ്ടിസർക്കാരിന്റെ കാലത്ത് ലീഗിന്റെ കാബിനറ്റ് പദവിയാണ് വിവാദത്തിലായത്. 

അതേസമയം കാബിനറ്റ് പദവികളിൽ നേരത്തെ തന്നെ ധാരണയായിരുന്നു എന്നാണ് മറുവിഭാഗം  തിരിച്ചടിക്കുന്നത്. കാബിനറ്റ് പദവികളിലെ പുതിയ  തീരുമാനങ്ങൾക്കപ്പുറം വി ഡി സതീശനെതിരെ  പാർട്ടിയിൽ കുറച്ചുനാളായി ഉരുണ്ടു കൂടിയ കാർമേഘങ്ങൾ പതുക്കെ പെയ്തു തുടങ്ങി എന്നാണ് വ്യക്തമാകുന്നത്. വിമാനയാത്രയടക്കം  സമീപകാല വിവാദങ്ങളെ മന്ത്രിമാർക്കെതിരെ സിപിഎം നടത്തുന്ന ആക്രമങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രതിരോധിക്കാൻ ശ്രമിക്കുന്ന അതേ സമയത്ത് തന്നെയാണ്  പാർട്ടിയിലെ എതിർ ഗ്രൂപ്പ് മറ നീക്കുന്നതെന്നതും ശ്രദ്ധേയമാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends