Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?

02 OCTOBER 2026 09:24 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...

ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം

കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..

കോൺഗ്രസ് ഹൈകമാന്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരാതി പ്രവാഹം. നാലുമാസം കൊണ്ട് കോൺഗ്രസ്പ്രവർത്തകരുടെ ആത്മവീര്യംകൊടുത്തുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇത്തരം കലാപങ്ങൾ കോൺഗ്രസ് അധികാരത്തിലെത്തുമ്പോൾ പതിവാണെങ്കിലും നാലുമാസം  കൊണ്ട് ശത്രുക്കളെ സൃഷ്ടിക്കുന്നത് ആദ്യത്തെ സംഭവമാണ്.  കഴിഞ്ഞ ഒരു മാസമായി നിരവധി പരാതികളാണ് വിഡി സതീശനെതിരെ ഹൈക്കമാന്റിൽ ലഭിക്കുന്നതെങ്കിലും യു ഡി എഫ് കൺവീനർ തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെ ഞ്ഞെട്ടിയിരിക്കുകയാണ് നേതൃത്വം. 

 

2004 ൽ എ കെ ആന്റണി അനുഭവിച്ച അതേ പ്രതിസന്ധിയിലെത്തിയിരിക്കുകയാണ് വി ഡി സതീശൻ. പാർലെമെന്റ് തിരഞ്ഞടുപ്പിൽ കോൺഗ്രസ്സും യു ഡി  എഫും  തോറ്റതോടെ ആന്റണി നേതാക്കൾക്ക് അനഭിമതനായി. അന്നും ഹൈക്കമാന്റിലേക്ക് പരാതികൾ പ്രവഹിച്ചു. അതോടെ സോണിയാ ഗാന്ധി കേരളത്തിലെത്തി. ഘടകകക്ഷികളും ആന്റണിക്ക് എതിരായി എന്നത് മാത്രമാണ് ഇന്നത്തെതിൽ നിന്നും അന്ന് വ്യത്യസ്തമായി സംഭവിച്ചത്. ലീഗും കേരള കോൺഗ്രസും ആന്റണിക്ക് എതിരെ നിലപാട് എടുത്തതോടെ അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നു .എന്നാൽ ഇന്ന് ലീഗും കേരള കോൺഗ്രസും സതീശനെ അംഗീകരിക്കുന്നു. ഇതാണ് വിമത നീക്കത്തിന് തടസമായ ഒരു പ്രധാന ഘടകം. അതേസമയം 2004 നെക്കാൾ ശക്തമായി സ്വന്തം കാബിനറ്റിലെ  മന്ത്രിമാരിൽ ഭൂരിപക്ഷവും ഇന്നത്തെ മുഖ്യമന്ത്രിക്ക് എതിരാണ് . കെ സി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും തന്ത്രങ്ങൾ സതീശന് അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ  രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാവും. ലീഗും കേരള കോൺഗ്രസും കൂടി ഇതിൽ കൈ കോർക്കണമെന്ന് മാത്രം. ഇത് സംഭവിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ സമാധാനം നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്. കെ സി വേണു ഗോപാൽ എം പി അല്ലാത്തതിനാൽ തത്കാലം കേരളത്തിലെത്തില്ല.

എം.കെ. മുനീറിനും ജി.ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതുൾപ്പെടെ പല കാര്യങ്ങളും യുഡിഎഫിൽ ചർച്ച ചെയ്യാതെയാണു തീരുമാനിക്കുന്നതെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുറന്നടിച്ചത് ഇന്നലെയാണ്. മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ നിലപാടുകളാണ് അടൂർ പ്രകാശ് പങ്കുവച്ചത്. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ഇതു ദുഃഖകരമാണെന്നും അടൂർ പ്രകാശ് പറഞ്ഞു. ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ ജനങ്ങൾ ബോധ്യപ്പെടുന്ന രീതിയിൽ കാര്യങ്ങൾ പറയണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

 

യുഡിഎഫ് യോഗം ചേരുന്നില്ല. ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി കാര്യങ്ങൾ അറിയിക്കാത്തതിനാലാണ് യോഗം കൂടാൻ കഴിയാത്തത്. പല കാര്യങ്ങളും ചർച്ച ചെയ്തു തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും ചോദ്യമുണ്ടാകുമ്പോൾ മറുപടി പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അഭിപ്രായഭിന്നതയുള്ള കാര്യങ്ങൾ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. യുഡിഎഫ് കൺവീനറായി ചുമതല ഏൽപിച്ചത് കേന്ദ്രനേതൃത്വമാണ്. വിഷയങ്ങൾ ഇനി മറച്ചുവച്ചിട്ടു കാര്യമില്ലെന്നു തോന്നുന്നതു കൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

 

ഒരു ചർച്ചയുമില്ലാതെയാണ് പല കാര്യങ്ങളും നടപ്പാക്കുന്നത്. എം.കെ.മുനീറിനും ജി.ദേവരാജനും ക്യാബിനറ്റ് പദവിയിൽ നിയമനം നൽകിയതിൽ യുഡിഎഫ് കൺവീനർ എന്ന നിലയിൽ എന്നോടു ചർച്ച ചെയ്തിട്ടില്ല. ഇത്തരമൊരു കാര്യം തീരുമാനിക്കാൻ പോകുന്നുവെന്നും അറിയിച്ചിട്ടില്ല. അവർ രണ്ടു പേരും അർഹതയുള്ള ആളുകളാണ്. അവരെ തള്ളി പറയുവാൻ വേണ്ടിയല്ല ഇപ്പോൾ ഇതു പറയുന്നത്. എന്നാൽ യുഡിഎഫ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഇക്കാര്യത്തിൽ കൂടിയാലോചന ആവശ്യമായിരുന്നു.

അതൃപ്തി എഐസിസി നേതൃത്വത്തെ അറിയിക്കും. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയാണെന്ന് തെറ്റിദ്ധരിക്കരുത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായതിനെക്കുറിച്ചും അടൂർ പ്രകാശ് പ്രതികരിച്ചു. വേണ്ടതരത്തിൽ ഏകോപനം ഉണ്ടായില്ല. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള നിർദേശവും ഇല്ലാതിരുന്നിട്ടും പല ജില്ലകളിലും പ്രചാരണത്തിന് എത്തിയിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.

 

ചിറയിൻകീഴിൽ കയ്യാങ്കളി വിവാദമുണ്ടായത് പാർട്ടി പ്രവർത്തകർക്കിടയിൽ അസംതൃപ്തിക്കിടയാക്കി. വൈദ്യുതി പ്രതിസന്ധി തിരിച്ചടിയായെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. അധികാരത്തിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ബോർഡ്, കോർപറേഷൻ തലപ്പത്ത് ഇപ്പോഴും ഇടതുസർക്കാർ നിയോഗിച്ച ആളുകളാണ് ഇരിക്കുന്നത്. അതിൽ പ്രവർത്തകർക്കുള്ള അതൃപ്തിക്കൊപ്പമാണ് ഞാനും. എത്രയും പെട്ടെന്ന് യുഡിഎഫിൽനിന്നുള്ളവരെ നിയോഗിക്കാൻ നടപടിയുണ്ടാകണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

 

അധികാരമേറി നാലു മാസത്തിനകം ഭിന്നതയും തമ്മിലടിയും മുറുകി യുഡിഎഫ്‌ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.. പ്രധാന കക്ഷിയായ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും അധികാര വടംവലിയുമാണ്‌ പ്രതിസന്ധി ഗുരുതരമാക്കിയത്‌. മുഖ്യമന്ത്രി വി ഡി സതീശന്റെ എകപക്ഷീയമായ പോക്കിൽ ഗതികെട്ട്‌ യുഡിഎഫ്‌ കൺവീനർ അടുർ പ്രകാശ്‌ ബുധനാഴ്‌ച വാർത്താസമ്മേളനം നടത്തി വിയോജിപ്പ്‌ പരസ്യമാക്കിയതോടെ യുഡിഎഫിലെ പ്രതിസന്ധി മൂർദ്ധന്യത്തിലായി. താനറിയാതെ യുഡിഎഫിൽ പലതും നടക്കുന്നുവെന്ന്‌ കൺവീനർ വന്ന്‌ വിലപിക്കുന്നതിനപ്പുറം ദുരവസ്ഥയില്ല. ഓരോ വാക്കിലും വി ഡി സതീശനെ കടന്നാക്രമിക്കുകയായിരുന്നു അടൂർപ്രകാശ്‌. എസ്‌ഐആർ പോലുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷകക്ഷികൾ നീങ്ങുമ്പോൾ കേരളത്തിലെ കോൺഗ്രസ്‌ തമ്മിലടിയിൽ മുഴുകുന്നത്‌ ദയനീയ കാഴ്‌ചയുമാണ്‌. ഇതോടെ കൂടുതൽ എതിർശബ്‌ദങ്ങൾ ഉയരുമെന്ന്‌ ഉറപ്പാണ്‌. അവസരം കാത്തിരിക്കുന്ന വേണുഗോപാലും ചെന്നിത്തലയും പടയൊരുക്കം ശക്തമാക്കും.

യുഡിഎഫ്‌ തെരഞ്ഞെടുപ്പിൽ ജയിച്ച നാൾ മുതൽ തുടങ്ങിയതാണ്‌ തമ്മിലടിയും പോർവിളിയും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായിരുന്നു ആദ്യത്തെ കൂട്ടയടി. വി ഡി സതീശനും രമേശ്‌ ചെന്നിത്തലയും കെ സി വേണുഗോപാലും സ്വന്തം അണികളെ ഇളക്കിവിട്ട്‌ തെരുവിലടക്കം പോരടിച്ചത്‌ മലയാളികൾക്കാകെ മാനക്കേടായി. ഒടുവിൽ, വി ഡി സതീശൻ തന്റേതായ രീതിയിൽ ഹൈക്കമാണ്ടിനെ വളച്ച്‌ കാര്യം നേടി. പിന്നെ മന്ത്രിമാരെ തീരുമാനിക്കുന്നതായിരുന്നു പുകില്‌. മുഖ്യമന്ത്രി സ്ഥാനം കിട്ടാതിരുന്ന ചെന്നിത്തല ആഭ്യന്തരത്തിൽ പിടിമുറുക്കി. ധനകാര്യവും നിയമവും അടക്കം പൊതുഭരണം വി ഡി മറ്റാർക്കും കൊടുത്തില്ല. സ്വന്തം ഇഷ്‌ടക്കാരെ മന്ത്രിയാക്കിയെങ്കിലും വേണുഗോപാലിന്‌ പ്രതീക്ഷിച്ച വകുപ്പൊന്നും അവർക്കായി മേടിച്ചെടുക്കാനായില്ല. അവിടെയും സതീശനായി കാര്യക്കാരൻ.

മന്ത്രിമാരായി കഴിഞ്ഞിട്ടും വകുപ്പുകളിൽ ഭരണമൊന്നും തുടങ്ങാനായില്ല. പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം അടുത്ത കീറാമുട്ടിയായി. മന്ത്രിമാർ ആവശ്യപ്പെട്ട സ്‌റ്റാഫ്‌ നിയമനങ്ങൾ മുഖ്യമന്ത്രി തടഞ്ഞുവെച്ചു. തർക്കമേറെ കഴിഞ്ഞാണ്‌ പലർക്കും പേരിനെങ്കിലും സ്‌റ്റാഫായത്‌. മറ്റു മന്ത്രിമാരുടെ ഓഫീസുകൾ ദുർബലമായാലേ തനിക്ക്‌ കയറി നിരങ്ങാൻ കഴിയൂ എന്ന മട്ടിലായിരുന്നു മുഖ്യമന്ത്രി. അങ്ങനെ പറയാൻ കാരണമുണ്ട്‌. എക്‌സൈസിലും മുസ്ലിംലീഗിന്റെ തദ്ദേശത്തിലും പൊതുവിദ്യാഭ്യാസത്തിലും പല തീരുമാനങ്ങളും മന്ത്രിമാർ അറിഞ്ഞത്‌ നടപ്പായ ശേഷമാണ്‌. മുഖ്യമന്ത്രി കാര്യങ്ങൾ കൂടിയാലോചിക്കുന്നില്ലെന്ന പരാതി എല്ലാ മന്ത്രിമാർക്കുമുണ്ട്‌. മുറുമുറുത്തു കൊണ്ടാണെങ്കിലും അതൃപ്‌തി പുറത്തു കാണിക്കാതിരിക്കുകയാണ്‌. കിട്ടിയ പദവി ആസ്വദിക്കാനാണ്‌ അവർക്ക്‌ കൂടുതൽ താൽപ്പര്യം.വിദ്യാഭ്യാസ ഡയറക്ടറെ നിയമിച്ചത് താനറിയാതെയാണെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് തുറന്നുപറയേണ്ടി വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (4 minutes ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (6 minutes ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (21 minutes ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (31 minutes ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (45 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (54 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (59 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (3 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (3 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (4 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (4 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (4 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends