ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ സഹപൈലറ്റ് നടത്തിയ ശ്രമത്തിന് പിന്നില്‍ ഇറാന് പങ്കുണ്ടായേക്കാമെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ആക്രമണം നടത്തിയ കോ-പൈലറ്റിന് ഇറാനുമായോ മറ്റ് സംഘടനകളുമായോ ബന്ധമുണ്ടെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു.
വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ട്രംപ് ഇത്തരമൊരു സൂചന നല്‍കിയത്. ഫ്‌ലൈ ദുബായ് സംഭവത്തില്‍ അക്രമിയായ സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, അന്വേഷണം പുരോഗമിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. തനിക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാന്‍ ബന്ധത്തിന് സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അന്വേഷണ വിവരങ്ങള്‍ പിന്നീട് സുതാര്യമായി പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ വിപ്ലവകാരികളായ ഐ.ആര്‍.ജി.സി ആണോ കോ-പൈലറ്റിനെ വിമാനത്തില്‍ നിയോഗിച്ചതെന്ന ചോദ്യത്തിന്, അങ്ങനെയുമാകാം എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍, ഇറാന്‍ പങ്കാളിത്തത്തിന് ഇതുവരെ ഔദ്യോഗിക തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, കോ-പൈലറ്റിന് ഇറാനുമായോ മറ്റേതെങ്കിലും ശക്തികളുമായോ ബന്ധമുണ്ടെന്ന് പറയാന്‍ സമയമായിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.
ആക്രമണം നടത്തിയ വ്യക്തിക്ക് ഇറാനുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിച്ചു പറയാന്‍ ഏതാനും ദിവസങ്ങളെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. അന്വേഷണ സംഘം ഇയാളുടെ വ്യക്തിഗത വിവരങ്ങളും പശ്ചാത്തലവും വിശദമായി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, സഹപൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നുവെന്ന് നെതന്യാഹു ആരോപിച്ചു. ലഭിച്ച പ്രാഥമിക വിവരങ്ങളില്‍നിന്ന് ഇയാള്‍ തീവ്ര ഇസ്ലാമിക പ്രത്യയശാസ്ത്രത്തിലേക്ക് ആകൃഷ്ടനായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.
ദുബായില്‍നിന്ന് തെല്‍ അവീവിലേക്ക് പോവുകയായിരുന്ന FZ1073 ഫ്‌ലൈ ദുബായ് വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹപൈലറ്റിനെ ക്യാപ്റ്റനും യാത്രക്കാരും ചേര്‍ന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. ആക്രമണത്തിനിടയിലും മനസ്സാന്നിധ്യം കൈവിടാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാച്ചാറിനെ ട്രംപ് അഭിനന്ദിച്ചു. കുത്തേറ്റ നിലയിലും കോക്ക്പിറ്റ് തുറന്ന് സഹായമഭ്യര്‍ഥിച്ച ക്യാപ്റ്റന്‍ 'യഥാര്‍ഥ ഹീറോ' ആണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
https://www.facebook.com/Malayalivartha
























