Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!

02 OCTOBER 2026 09:38 PM IST
മലയാളി വാര്‍ത്ത

വിമാനം നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടെ ക്യാപ്റ്റന്‍ സ്മിതിന് കുത്തേറ്റതായി യാത്രക്കാരും അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും കത്തി അല്ലെങ്കില്‍ ചെറിയ കോടാലി കൊണ്ടാണ് ആക്രമണം നടന്നതെന്ന് കരുതപ്പെടുന്നു. വിമാനത്തിലുണ്ടായിരുന്ന പ്ലംബര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സമയോചിതമായി ഇടപെട്ടാണ് കോ-പൈലറ്റിന്റെ ശ്രമം തടഞ്ഞത്. കോക്ക്പിറ്റിലെ ഉപകരണങ്ങള്‍ കേടുവരുത്തി വിമാനം നിലംപതിപ്പിക്കാനായിരുന്നു ഇയാളുടെ നീക്കമെന്ന വിധത്തിലാണ് വാര്‍ത്തകള്‍.

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് റിസര്‍വ് പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം സൗദി അറേബ്യയില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. വലിയൊരു ദുരന്തമാണ് യാത്രക്കാരുടെയും ക്യാപ്റ്റന്റെയും ധീരമായ ഇടപെടലിലൂടെ ഒഴിവായത്. അക്രമം നടത്തിയ സഹപൈലറ്റ് ഒമാന്‍ സ്വദേശിയാണെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിഡിയോണ്‍ സാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് കണ്ടെത്താന്‍ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ രംഗത്തുണ്ട്. സംഭവം ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന് യു.എ.ഇയും അന്വേഷിച്ചു വരികയാണ്.

 

 

തീവ്ര നിലപാടുകള്‍ വെച്ചുപുലര്‍ത്തിയിരുന്ന സഹപൈലറ്റ് സ്ത്രീകളോട് സംസാരിക്കാന്‍ വിമുഖത കാണിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ തീവ്രവാദ പശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അതിനിടെ കോക്പിറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ചികിത്സയ്ക്കായി സൗദി അറേബ്യയിലെ തബൂക്കില്‍ നിന്ന് അബുദബിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. സംഭവത്തില്‍ രണ്ടുഘട്ടമായി അന്വേഷണം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോക്പിറ്റിനുള്ളില്‍ സഹപൈലറ്റ് കുത്തിപ്പരിക്കേല്‍പ്പിച്ച സ്മിത് മച്ചാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ നിലത്ത് വീണുകിടക്കുന്നതിനിടയിലും കോക്പിറ്റ് വാതില്‍ തുറക്കാനുള്ള റിലീസ് ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഡ്യൂട്ടിയിലില്ലാത്ത രണ്ട് ഫ്ലൈദുബായ് പൈലറ്റുമാര്‍ പിന്നീട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തു.

സംഭവത്തില്‍ സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തബൂക്കിലെ ആശുപത്രിയില്‍ ആവശ്യമായ ചികിത്സ ലഭിച്ചുവരികയാണെന്നും കുടുംബവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ സൗദി അധികൃതരുമായി ഏകോപനം നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. സ്മിത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എംബസി വ്യക്തമാക്കിയിരുന്നു. വിമാനം ഏകദേശം 30,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ പെട്ടെന്ന് 17,000 അടി വരെ താഴേക്ക് പതിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായെന്നാണ് എഹശഴവൃേമറമൃ24 വിവരങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ക്കാന്‍ സഹപൈലറ്റ് ശ്രമിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ഥ കാരണം അന്വേഷണത്തിലൂടെയാകും വ്യക്തമാകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends