Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്

02 OCTOBER 2026 10:02 PM IST
മലയാളി വാര്‍ത്ത


മുട്ടില്‍ മരംമുറി കേസില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എ. ജയതിലകിന്റെ ദുരൂഹമായ ഇടപെടലുകള്‍ ശരിവെക്കുന്ന നിര്‍ണായക തെളിവുകള്‍ പുറത്തുവന്നു.മുട്ടില്‍ വില്ലേജിലെ ഭൂമിയില്‍ നിന്ന് മുറിച്ച ഈട്ടിത്തടികള്‍ കൊണ്ടുപോകുന്നതിനുള്ള പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്‍ നല്‍കിയ കത്തില്‍ ജയതിലക് ഇടപെട്ടതിന്റെ രേഖയാണ് പുറത്തുവന്നത്.

 

മുറിച്ച മരങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള പാസ് അനുവദിക്കുന്നതില്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്റോ അഗസ്റ്റിന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുറിച്ച മരങ്ങളുടെ സാഹചര്യം പരിശോധിക്കണമെന്നും നിര്‍ദേശിച്ച് ജയതിലക് കത്ത് അന്നത്തെ വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയ്ക്ക് കൈമാറി. ഈ കത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്.

 

 

 

2020 ഒക്ടോബര്‍ 24നാണ് പട്ടയഭൂമികളിലെ തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ രാജകീയ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കുന്നത്. ഇതിന്റെ മറവില്‍ സംസ്ഥാനത്തുടനീളം വലിയ തോതില്‍ ഈട്ടിത്തടികള്‍ ഉള്‍പ്പെടെ മുറിച്ചുകടത്തുകയുണ്ടായി. എന്നാല്‍ ഈ ഉത്തരവ് നിലവിലുള്ള വനനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി 2020 നവംബര്‍ 19ന് എ. ജയതിലക് തന്നെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറിപ്പ് നല്‍കി.

എന്നാല്‍, ഇതിനുശേഷമാണ് മുട്ടില്‍ വില്ലേജില്‍ താന്‍ മുറിച്ചിട്ട ഈട്ടിത്തടികള്‍ കൊണ്ടുപോകാന്‍ ജില്ലാ ഭരണകൂടം പാസ് നല്‍കുന്നില്ലെന്നും വിഷയത്തില്‍ ഇടപെടണമെന്നും കാട്ടി ആന്റോ അഗസ്റ്റിന്‍ ജയതിലകിന് കത്ത് അയക്കുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടിയെടുക്കാനും മുറിച്ച മരങ്ങളുടെ സാഹചര്യം പരിശോധിക്കാനും നിര്‍ദേശിച്ച് ജയതിലക് അന്നത്തെ വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയ്ക്ക് കത്ത് കൈമാറുകയായിരുന്നു. റദ്ദാക്കണമെന്ന് താന്‍ തന്നെ ആവശ്യപ്പെട്ട ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിച്ച മരങ്ങള്‍ കടത്താന്‍ ഒരു വ്യക്തി നല്‍കിയ അപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥയായ കളക്ടര്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതാണ് ദുരൂഹമായത്.


കേസില്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനപ്പുറം സര്‍ക്കാര്‍ തലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയങ്ങള്‍ക്ക് പുതിയ വെളിപ്പെടുത്തലുകള്‍ ആക്കം കൂട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷിക്കാതെ ഒഴിവാക്കിയ 'ഗൂഢാലോചന' യെ കുറിച്ച് തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (SIT) തന്നെ ഇതിനായി ചുമതലയേല്‍പ്പിച്ചേക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലിയുമായി വനംമന്ത്രി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ജുഡീഷ്യല്‍ അന്വേഷണ സാധ്യതകള്‍ ആരായുകയും ചെയ്തിരുന്നുവെങ്കിലും, നിലവിലെ എസ്‌ഐടിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാവും ഉചിതമെന്നാണ് നിഗമനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends