ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്
ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്.ഉറപ്പിച്ച പല സ്വര്‍ണ്ണവും വെള്ളിക്കും വെങ്കലത്തിനും വഴിമാറിയപ്പോള്‍ ഗെയിംസ് പകുതി പിന്നിട്ടപ്പോള്‍ ഒരുവേള ആദ്യ പത്തില്‍ പോലും ഇടംപിടിക്കാതെ ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസ് ക്യാമ്പൈന്‍ അവസാനിപ്പിക്കേണ്ടിവരുമോ എന്ന് തോന്നിപ്പിച്ചിടത്തുനിന്നാണ് അവസാനലാപ്പിലെ അവിശ്വസനീയ കുതിപ്പിലൂടെ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഓടിക്കയറിയത്.ശനിയാഴ്ച്ച ഹോക്കിയിലും ക്രിക്കറ്റിലും സ്വര്‍ണ്ണമുറപ്പിക്കാനായാല്‍ വെള്ളി മെഡലിന്റെ കൂടി ബലത്തില്‍ ഇളക്കംതട്ടാത്ത അഞ്ചാം സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കും.16 സ്വര്‍ണ്ണവും 25 വെള്ളിയും 35 വെങ്കലുമായി ആകെ 76 മെഡലുകളോടെയാണ് ഇന്ത്യയിപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ളത്.ഏഷ്യന്‍ ഗെയിംസില്‍ ഈ വര്‍ഷം ഇന്ത്യയുടെ സുവര്‍ണ്ണദിനം തന്നെയായിരുന്നു ഇന്ന്.
പത്ത് സ്വര്‍ണ്ണത്തോടെ പതിമുന്നാം ദിനം ആരംഭിച്ച ഇന്ത്യ ഇന്നത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് സ്വര്‍ണ്ണമാണ് വാരിക്കൂട്ടിയത്.അമ്പെയ്ത്തില്‍ തുടങ്ങിയ സ്വര്‍ണ്ണവേട്ട ഹോക്കിയില്‍ പൂര്‍ത്തിയാക്കി.വെള്ളിയാഴ്ച മിന്നും പ്രകടനം പുറത്തെടുത്താണ് ഇന്ത്യന്‍ താരങ്ങള്‍ പൊന്നണിഞ്ഞത്.ബോക്‌സിങ്ങില്‍ മൂന്ന് സ്വര്‍ണമടക്കം ആറ് സ്വര്‍ണമാണ് വെള്ളിയാഴ്ച ഇന്ത്യ നേടിയത്.അമ്പെയ്ത്തിലെ സ്വര്‍ണനേട്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്.റിക്കര്‍വ് ഇനത്തില്‍ വനിതാ ടീം സ്വര്‍ണം നേടി.പിന്നാലെ ബോക്‌സിങ് റിങ്ങില്‍ ഇന്ത്യ മെഡലുകള്‍ വാരിക്കൂട്ടി.മൂന്ന് സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലില്‍ ചൈനയുടെ ബാവോ സിയെയെ നേരിട്ട ഒളിമ്പിക് മെഡല്‍ ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ഇതിഹാസതാരം മേരി കോമിന് ശേഷം ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ വനിതാ താരമായും ലവ്‌ലിന മാറി. 29-ാം ജന്മദിനത്തിലാണ് താരത്തിന്റെ സ്വര്‍ണ നേട്ടം.
https://www.facebook.com/Malayalivartha























