ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം

വെൽനെസ്, ഭക്ഷണം, കുടുംബ വിനോദ മേഖലകളിലെ ഇബിജി ഗ്രൂപ്പിൻ്റെ വിവിധ ബിസിനസുകളിൽ മഹാരാഷ്ട്ര ആസ്ഥാനമായ അർമ ക്യാപിറ്റൽ 10 കോടി രൂപ നിക്ഷേപിച്ചു. മുംബൈ, ബെംഗളൂരു, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ മൂന്ന് കാർൾട്ടൺ വെൽനെസ് സെന്ററുകളിലാണ് നിക്ഷേപം. കൂടാതെ ഹൈദരാബാദിലെ നാറ്റുഫ് കഫേ, ആതിര & അപ്പ കഫെ, ചോട്ടാ ഭീം ഫാമിലി കഫെ എന്നിവയുമായി ഫ്രാഞ്ചൈസി പങ്കാളിത്തവും സ്ഥാപിച്ചു.
ഇബിജി ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിൻ്റെ ആദ്യഘട്ട നിക്ഷേപമാണിത്. അടുത്ത അഞ്ച് വർഷത്തിനിടെ 100 കോടി രൂപയിലേറെ നിക്ഷേപിക്കാനും അർമ ക്യാപിറ്റൽ പദ്ധതിയിടുന്നു. കാർൾട്ടൺ വെൽനെസ് സെന്റർ, ടാർസൻ നേച്ചർ റിട്രീറ്റ്, ആതിര & അപ്പ കഫെ, നാറ്റുഫ് കഫേ, ചോട്ടാ ഭീം കഫെ എന്നിവയുൾപ്പെടെ ഇബിജിയുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ബ്രാൻഡുകളുടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ വിപുലീകരണത്തിനാണ് നിക്ഷേപം വിനിയോഗിക്കുക.
https://www.facebook.com/Malayalivartha

























