സൗദി അറേബ്യയിലെ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു..പ്രവാസി നഴ്‌സുമാരുടെ വേര്‍പാട്.. നടുക്കത്തിൽ പ്രവാസി സമൂഹം..

ഒരുപാട് സ്വപ്നങ്ങളും ജീവിതവും ആഗ്രഹിച്ച് പ്രവാസി ലോകത്തേക്ക് പറന്ന നഴ്സുമാർ . എന്നാൽ പറക്കും മുൻപേ ജീവിതം അവസാനിച്ചു .സൗദി അറേബ്യയിലെ മക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന ടാക്സി വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽപ്പെട്ടത്. വാരാന്ത്യ അവധി ദിനത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു (46), കോട്ടയം കുറുമല്ലൂര്‍ സ്വദേശിനി ആനചെരിഞ്ഞ കുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്‌നാട് അണ്ണാ സത്യ നഗറില്‍ വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂര്‍ പട്ടുകോട്ടയില്‍ അന്തോണിയാര്‍ സ്ട്രീറ്റില്‍ ഹെപ്‌സിബ ദേവമണി (33) എന്നിവരാണ് മരിച്ച മറ്റ് നഴ്‌സുമാര്‍. ഇവരുടെ കാര്‍ ഡ്രൈവറായ സൗദി പൗരനും മരിച്ചു. റാനിയയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഗാഫ, അല്‍ അവെയ്‌ല എന്നീ ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അവധിദിനമായ വെള്ളിയാഴ്ച ഷോപിങ്ങിന് സൗദി പൗരന്റെ കാറില്‍ പോകുന്നതിനിടെയാണ് അപകടം.
മരിച്ചവരുടെ മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗദി സർക്കാരിന് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ഡിസ്പൻസറികളിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അൽഗഫയിലുള്ള ഹെൽത്ത് സെന്ററിലാണ് ഇവർ ഒന്നിച്ചു ജോലി ചെയ്തുവന്നിരുന്നത്. വാരാന്ത്യ അവധി ദിവസമായതിനാൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി തൊട്ടടുത്ത റാനിയ പട്ടണത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിർദിശയിൽ നിന്നുവന്ന മറ്റൊരു വാഹനവുമായി ശക്തിയായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായി തകരുകയും വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.വിവരമറിഞ്ഞ് സുരക്ഷാ സേനയും ആംബുലൻസും സ്ഥലത്തെത്തിയാണ് തുടർന്നടപടികൾ സ്വീകരിച്ചത്. നിലവിൽ മൃതദേഹങ്ങൾ സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും കെ.എം.സി.സി റാനിയ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് മരണാനന്തര നിയമനടപടികൾ പുരോഗമിക്കുന്നത്.അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം പ്രവാസി സമൂഹത്തെയും കേരളത്തിലെ കുടുംബങ്ങളെയും ഒരുപോലെ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.
ഒരുപാട് സ്വപ്നങ്ങളും ജീവിതവും ആഗ്രഹിച്ച് പ്രവാസി ലോകത്തേക്ക് പറന്ന നഴ്സുമാർ . എന്നാൽ പറക്കും മുൻപേ ജീവിതം അവസാനിച്ചു .സൗദി അറേബ്യയിലെ മക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന ടാക്സി വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽപ്പെട്ടത്. വാരാന്ത്യ അവധി ദിനത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു (46), കോട്ടയം കുറുമല്ലൂര്‍ സ്വദേശിനി ആനചെരിഞ്ഞ കുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍.
തമിഴ്‌നാട് അണ്ണാ സത്യ നഗറില്‍ വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂര്‍ പട്ടുകോട്ടയില്‍ അന്തോണിയാര്‍ സ്ട്രീറ്റില്‍ ഹെപ്‌സിബ ദേവമണി (33) എന്നിവരാണ് മരിച്ച മറ്റ് നഴ്‌സുമാര്‍. ഇവരുടെ കാര്‍ ഡ്രൈവറായ സൗദി പൗരനും മരിച്ചു. റാനിയയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഗാഫ, അല്‍ അവെയ്‌ല എന്നീ ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അവധിദിനമായ വെള്ളിയാഴ്ച ഷോപിങ്ങിന് സൗദി പൗരന്റെ കാറില്‍ പോകുന്നതിനിടെയാണ് അപകടം.
മരിച്ചവരുടെ മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗദി സർക്കാരിന് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ഡിസ്പൻസറികളിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അൽഗഫയിലുള്ള ഹെൽത്ത് സെന്ററിലാണ് ഇവർ ഒന്നിച്ചു ജോലി ചെയ്തുവന്നിരുന്നത്. വാരാന്ത്യ അവധി ദിവസമായതിനാൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി തൊട്ടടുത്ത റാനിയ പട്ടണത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിർദിശയിൽ നിന്നുവന്ന മറ്റൊരു വാഹനവുമായി ശക്തിയായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായി തകരുകയും വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.വിവരമറിഞ്ഞ് സുരക്ഷാ സേനയും ആംബുലൻസും സ്ഥലത്തെത്തിയാണ് തുടർന്നടപടികൾ സ്വീകരിച്ചത്. നിലവിൽ മൃതദേഹങ്ങൾ സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും കെ.എം.സി.സി റാനിയ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് മരണാനന്തര നിയമനടപടികൾ പുരോഗമിക്കുന്നത്.അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം പ്രവാസി സമൂഹത്തെയും കേരളത്തിലെ കുടുംബങ്ങളെയും ഒരുപോലെ ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha






















