Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ.ശ്രീലേഖയുടെ രാജി..ശ്രീലേഖ രാജിവച്ചാല്‍ 49 ആയി അംഗ ബലം മാറും..ഭരണസഭയ്ക്കെതിരെ നീക്കങ്ങള്‍ ശക്തമാക്കാനുള്ള സാധ്യത..

03 OCTOBER 2026 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബി.ജെ.പി ഭരണനേതൃത്വത്തെയും പാര്‍ട്ടി അണികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചുവെന്ന് സൂചന. ശാസ്തമംഗലം വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ശ്രീലേഖ തന്നെ നിര്‍ണ്ണായകമായ രാജിക്കാര്യം പരസ്യമാക്കിയെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് വിശദീകരണമെങ്കിലും, രാജിക്കനുവദിച്ച സാഹചര്യം ബി.ജെ.പി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ കുറിപ്പ് ഏറെ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ബിജെപി നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ 30-നാണ് താന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി കാണിച്ച് മേയര്‍ വി.വി. രാജേഷിന് രാജിക്കത്ത് നല്‍കിയതെന്ന ഗ്രൂപ്പില്‍ അയച്ച കുറിപ്പില്‍ വ്യക്തമാക്കി. 'പ്രിയപ്പെട്ടവരെ, ഞാന്‍ 30.09.2026-ല്‍ മേയര്‍ ശ്രീ വി.വി. രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജിവെക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ കോപ്പി തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് നല്‍കും. നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു' എന്നായിരുന്നു ശ്രീലേഖയുടെതായി വന്ന കുറിപ്പ്.

 

സെപ്റ്റംബര്‍ 30-ന് തന്നെ മേയര്‍ വി.വി. രാജേഷിന് രാജിക്കത്ത് കൈമാറിയിരുന്നെങ്കിലും വിഷയം പുറത്തറിയാതെ അടിയന്തരമായി പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍, ഇന്ന് രാവിലെ 11.53-ന് ശ്രീലേഖ തന്നെ വാര്‍ഡ് ഗ്രൂപ്പില്‍ പരസ്യമായി പോസ്റ്റിട്ടതോടെ പാര്‍ട്ടി തലത്തില്‍ നടന്ന അനുരഞ്ജന നീക്കങ്ങള്‍ പൂര്‍ണ്ണമായും പൊളിയുകയായിരുന്നു. തീരുമാനം തിരുത്തില്ലെന്ന വ്യക്തമായ സന്ദേശമാണ് രാവിലെ വന്ന പോസ്റ്റിലൂടെ ശ്രീലേഖ നല്‍കിയിരിക്കുന്നത്. കുറച്ചു കാലമായി ബിജെപി നേതൃത്വവുമായി അകലത്തിലായിരുന്നു ശ്രീലേഖ.
ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖയുടെ ഈ പടികളിറങ്ങല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ അംഗബലത്തെയാണ് നേരിട്ട് ബാധിക്കുന്നത്.

കോര്‍പ്പറേഷനില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ബി.ജെ.പിക്ക് ഒരു കൗണ്‍സിലറുടെ കുറവുണ്ടാകുന്നത് കേവലം വാര്‍ഡ് തലത്തിലെ നഷ്ടമല്ല. ഭരണസഭയിലെ വോട്ടിംഗിലും സുപ്രധാന തീരുമാനങ്ങളിലും അംഗബലം കുറയുന്നത് പ്രതിപക്ഷമായ എല്‍.ഡി.എഫിനും യു.ഡി.എഫിനും രാഷ്ട്രീയമായി വലിയ ആയുധമായി മാറും. ശ്രീലേഖ പരസ്യ പ്രതികരണം നടത്തുമോ എന്നതും നിര്‍ണ്ണായകമാണ്.നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 50 പേരുടെ പിന്തുണയാണുള്ളത്. ഇതില്‍ ശ്രീലേഖ രാജിവച്ചാല്‍ 49 ആയി അംഗ ബലം മാറും.

.

രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയുള്ളതിനാല്‍ ഭരണം മുമ്പോട്ട് പോകും. ഒരു കൗണ്‍സിലറായ സുഗതന്‍ കാപ്പാ കേസില്‍ അഴിക്കുള്ളിലാണ്. സുഗതനെ ആയോഗ്യനാക്കാനും സിപിഎമ്മും കോണ്‍ഗ്രസും നിയമ പോരാട്ടത്തിലാണ്. അതുകൊണ്ട് തന്നെ 101 അംഗ കൗണ്‍സിലില്‍ ശ്രീലേഖയുടെ കൗണ്‍സിലര്‍ സ്ഥാനം ബിജെപിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ശ്രീലേഖ രാജിവച്ചാല്‍ അത് ബിജെപിക്ക് ഭാവിയില്‍ വലിയ തലവേദനയായി മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (39 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (49 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (52 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (57 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends