നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അതിജീവിതയുടെ അഭിഭാഷക. സ്വമേധയ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി ബി മിനിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. താന്‍ കോടതിയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് വിചാരണയ്ക്കായി ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.
വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് രജിസിസ്റ്റര് ചെയ്യണമെന്നാണ് ആവശ്യം. 2026 ജനുവരി 12ന് ജഡ്ജി ഹണി എം വര്‍ഗീസ് നടത്തിയ പരാമര്‍ശം തന്റെ തൊഴില്‍മേഖലയിലെ വിശ്വാസ്യതയെ ബാധിച്ചെന്നും പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമുണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അഡ്വ. ടി ബി മിനി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം എ ജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha























