Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

പേടിച്ച് വിറച്ച് മറ്റേ വിദ്യാർത്ഥി... പാങ്ങപ്പാറ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! ലക്ഷ്യം രണ്ടുപേർ? അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ പേരിലേക്ക് അന്വേഷണം

04 NOVEMBER 2026 11:18 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ പാങ്ങപ്പാറയിൽ പ്ലസ് ടു വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക്. ആദ്യം പുറത്തുവന്നത് ഒരു കൗമാരക്കാരന്റെ കൊലപാതകമെന്ന വിവരമായിരുന്നെങ്കിൽ, ഇപ്പോൾ അന്വേഷണത്തിൽ പുറത്തുവരുന്നത് മറ്റൊരു വിദ്യാർഥിയെ കൂടി ലക്ഷ്യമിട്ടുള്ള കൊലപാതക ആസൂത്രണത്തിന്റെ വിവരങ്ങളാണ്. മുൻ പ്രണയബന്ധത്തിലുണ്ടായ തർക്കവും പ്രതികാരവുമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ലക്ഷ്യമിട്ടിരുന്ന ആൾ അഭിരാമായിരുന്നില്ല എന്നതാണ് കേസിലെ ഏറ്റവും ഞെട്ടിക്കുന്ന വഴിത്തിരിവ്.

പാങ്ങപ്പാറ കൊലക്കേസിലെ പ്രതികൾ ഇരട്ടക്കൊലപാതകത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോർട്ട്. 17കാരനായ അഭിറാമിനെ കൂടാതെ മുൻ കാമുകിയുടെ കൂട്ടുകാരനെയും കൊല്ലാൻ പ്രതികൾ ആലോചിച്ചിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട അഭിറാം അവസാനമായി വീട്ടിൽ നിന്നിറങ്ങി റോഡിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

പാങ്ങപ്പാറ സ്വദേശിയായ 17 വയസ്സുകാരൻ അഭിരാമിനെ കാണാതായത് ഞായറാഴ്ചയായിരുന്നു. വീട്ടിൽനിന്ന് പോയ അഭിരാമിനെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച വൈകിട്ടോടെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാഴത്തോട്ടത്തിനിടയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന സംശയത്തിന് ബലമേകി.

അന്വേഷണത്തിൽ പുറത്തുവന്നത് അതീവ ഗൗരവമുള്ള വിവരങ്ങളാണ്. ഒന്നാം പ്രതിയായ 17 വയസ്സുകാരന് മുൻപ് പ്രണയബന്ധമുണ്ടായിരുന്ന പെൺകുട്ടി മറ്റൊരു യുവാവുമായി അടുപ്പത്തിലായതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഈ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാൽ ഇയാളുമായി അടുപ്പമുണ്ടായിരുന്ന അഭിരാമിനെ ആദ്യം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇതിനായി മൂന്നാം പ്രതിയായ അനന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

അഭിരാമിനെ സ്ഥലത്തെത്തിച്ചശേഷം ലക്ഷ്യമിട്ടിരുന്ന സുഹൃത്തിനെ കൂടി അവിടേക്ക് വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. അഭിരാം രണ്ടുതവണ സുഹൃത്തിനെ വിളിച്ചെങ്കിലും ഇയാൾ സ്ഥലത്തെത്താൻ തയ്യാറായില്ല. ഇതോടെയാണ് തർക്കമുണ്ടായതും അഭിരാം ആക്രമിക്കപ്പെട്ടതും. രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ പ്രതികൾ ചേർന്ന് കീഴ്പ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കൊലപാതകത്തിൽ ഒന്നാം പ്രതിയായ കൗമാരക്കാരൻ മാത്രമല്ല, ഉമർ മുഫ്താർ എന്ന ക്രിമിനൽ പശ്ചാത്തലമുള്ള യുവാവും തുല്യമായി പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. അഭിരാമിന്റെ കഴുത്തിൽ ഒരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റ് ഉപയോഗിച്ചും മുറുക്കിയെന്നാണ് പോസ്റ്റ്മോർട്ടം കണ്ടെത്തലുകളുമായി ചേർത്തുള്ള പൊലീസ് വിശദീകരണം. കൊലപാതകത്തിനുശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

കേസിൽ മൂന്നാം പ്രതിയായ അനന്തയുടെ പങ്കും അന്വേഷണത്തിൽ നിർണായകമായി. അഭിരാമിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്താൻ ഉപയോഗിച്ചത് അനന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ്. ഒന്നാം പ്രതി അനന്തയുടെ പേരിൽ അഭിരാമുമായി ചാറ്റ് ചെയ്തിരുന്നതായും കൊലപാതകത്തെക്കുറിച്ച് അനന്തയ്ക്ക് അറിവുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ ഗൂഢാലോചനയിൽ ഇവരുടെ പങ്കിന്റെ വ്യാപ്തി കൂടുതൽ അന്വേഷിച്ചുവരികയാണ്.

ഇതിനിടെ അന്വേഷണത്തിൽ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. പിടിക്കപ്പെട്ടാൽ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടി മാത്രം ഏറ്റെടുക്കാമെന്നും ഇതുവഴി ഉമറിന് ശിക്ഷയിൽനിന്ന് രക്ഷപ്പെടാമെന്നുമായിരുന്നു ഇരുവരും തമ്മിലുള്ള ധാരണയെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയത്. പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജുവനൈൽ നിയമപ്രകാരം താരതമ്യേന കുറഞ്ഞ ശിക്ഷ ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കമെന്നും പൊലീസ് പറയുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായാണ് വിവരം.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് കമ്മിഷണർ, പൊലീസ് ഇൻസ്പെക്ടർമാർ, സൈബർ അന്വേഷണവിദഗ്ധർ, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സംഘം. സി.സി.ടി.വി ദൃശ്യങ്ങൾ, ഫോൺ കോൾ വിവരങ്ങൾ, ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ തുടങ്ങിയവ പരിശോധിച്ചാണ് നിർണായക തെളിവുകൾ ശേഖരിച്ചത്.

പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് നവംബർ 10 വരെ ഒബ്സർവേഷൻ ഹോമിൽ പാർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഉമർ ഉൾപ്പെടെയുള്ള മുതിർന്ന പ്രതികൾ റിമാൻഡിലാണ്. പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി വിചാരണ ചെയ്യാൻ കഴിയുമോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

ഒരു സുഹൃത്തിനെ കൊലപ്പെടുത്താൻ ഒരുക്കിയ കെണിയിൽ മറ്റൊരു കൗമാരക്കാരൻ ഇരയായി മാറി. പ്രണയബന്ധത്തിലെ വൈരാഗ്യം, ഇൻസ്റ്റഗ്രാമിലൂടെ ഒരുക്കിയ കെണി, കൊലപാതകത്തിലെ ഒന്നിലധികം പ്രതികളുടെ പങ്കാളിത്തം, കുറ്റം ഒരാളുടെ തലയിൽ മാത്രം കെട്ടിവയ്ക്കാനുള്ള നീക്കം. പാങ്ങപ്പാറ കൊലപാതകം പുറത്തുകൊണ്ടുവരുന്നത് അതീവ ഗൗരവമുള്ള ക്രിമിനൽ ആസൂത്രണത്തിന്റെ ചിത്രമാണ്. അഭിരാമിന്റെ കൊലപാതകത്തിന് പിന്നിലെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരികയെന്നതാണ് ഇനി അന്വേഷണസംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമ്മൂട്ടിയുടെ കാർ പത്തുവയസ്സുകാരനെ ഇടിച്ചുതെറിപ്പിച്ചു! 40 വർഷം പഴക്കമുള്ള സംഭവം വെളിപ്പെടുത്തി വി.കെ. ശ്രീരാമൻ!  (2 minutes ago)

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ  (15 minutes ago)

സച്ചിന്റെ വായിലും ലാലേട്ടന്റെ മാസ് ഡയലോഗ്! സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് തകർപ്പൻ മറുപടി!  (32 minutes ago)

സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?  (46 minutes ago)

എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത വോട്ടർമാർക്ക് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 'ഫോം 6' സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ  (50 minutes ago)

പേടിച്ച് വിറച്ച് മറ്റേ വിദ്യാർത്ഥി... പാങ്ങപ്പാറ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! ലക്ഷ്യം രണ്ടുപേർ? അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ പേരിലേക്ക് അന്വേഷണം  (1 hour ago)

ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചന നടത്തിയിട്ടില്ല.... പിഎസ് സിയെ പിരിച്ചു വിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.... സെന്‍സെക്‌സില്‍ 350ലധികം പോയിന്റിന്റെ നേട്ടം, നിഫ്റ്റി 24,000ലേക്ക് അടുക്കുന്നു  (1 hour ago)

നാസയുടെ പേടകാവശിഷ്ടങ്ങൾ കേരളത്തിലും വീഴുമോ? ഭൂമിയിലേക്ക് പതിക്കാനൊരുങ്ങി 1.5 ടൺ ഭാരമുള്ള സ്വിഫ്റ്റ്!  (1 hour ago)

ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 20 ടൺ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാൻ ശേഷിയുള്ള അടുത്ത തലമുറ വിക്ഷേപണവാഹനം 'സൂര്യ'റോക്കറ്റ് ഒരുങ്ങുന്നു  (1 hour ago)

ഇതൊന്നും പ്രതീക്ഷിച്ചതല്ല... പ്രിയദർശൻ സിനിമ പോലെ മനോഹരമായ ക്ലൈമാക്സ്! അച്ഛനായി സംഗീത് പ്രതാപ്; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് താരം  (1 hour ago)

നിക്ഷേപ തിരിമറി കേസ്... തമിഴ്നാട്ടിലും കേരളത്തിലുമുള്ള ബിഎൽഎം ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന  (1 hour ago)

വനത്തിൽ പ്ലാസ്റ്റിക് ഉപേക്ഷിച്ചാൽ പിഴ 2000 രൂപ... ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ  (1 hour ago)

നില വിട്ടാൽ എന്തും ചെയ്യും... പരമാധികാരം എനിക്ക്, ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിച്ചാൽ അവരുടെ നിയമനിർമാണ നീക്കങ്ങൾക്കെല്ലാം വീറ്റോ പ്രയോഗിച്ച് തടയുമെന്ന മുന്നറിയിപ്പുമായി ട്രംപ്,  (2 hours ago)

റബറിന്റെ വില ചരിത്രത്തിലാദ്യമായി കിലോക്ക് 300 രൂപ കടന്നു...  (2 hours ago)

Malayali Vartha Recommends