കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചു; അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതി; എന്നാൽ സംഭവിച്ചത്

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് കൂട്ടുകാർ പൊലീസിന് മൊഴി നൽകി.
ഒന്നാം പ്രതിയായ 17കാരന്റെ കാമുകിയാണ് ആനന്ദ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചതായും, പിന്നാലെ അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിട്ടതായും മൊഴിയിൽ പറയുന്നു. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ കാമുകി ഐശ്വര്യയോട് ഇക്കാര്യത്തിൽ പൊലീസ് വ്യക്തത തേടിയിട്ടുണ്ട്.
കേസിൽ ഐശ്വര്യയും അറസ്റ്റിലായിരുന്നു. 17കാരനെയും ആനന്ദയെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലവും ബന്ധങ്ങളും വ്യക്തമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha























