അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്

കോഴിക്കോട് അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കോഴിക്കോട് വെള്ളിമാട്കുന്നിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ സംജാദ് (21) ആണ് മരിച്ചത്. വെള്ളിമാടുകുന്ന് ഇരിങ്ങാടൻപള്ളിക്ക് സമീപമായിരുന്നു അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടസ്ഥലത്തു വച്ചുതന്നെ സംജാദിന്റെ ജീവൻ നഷ്ടപ്പെട്ടു. കോവൂർ-ഇരിങ്ങാടൻപള്ളി മിനിബൈപാസ് റോഡിൽ മുൻപും ഇത്തരത്തിൽ അമിതവേഗതയിൽ വാഹനങ്ങൾ പാഞ്ഞ് അപകടങ്ങളുണ്ടായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























