സാറേ...... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും..... ആത്മവിശ്വാസത്തോടെ കൊലയാളി ഉമർ; ഇവനെയൊക്കെ പുറംലോകം കാണിക്കരുത്

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും...’’ - രണ്ടാംപ്രതി ഉമർ ചോദ്യംചെയ്യലിനിടെ പോലീസിനോട് പറഞ്ഞതാണിത്. കൊലപാതകം നടത്തിയ പാങ്ങപ്പാറയിലെ തൻെറ സാനിധ്യം പുറത്തുവരാതിരിക്കാനാണ് ഉമറും ഐശ്വര്യവു ചേർന്ന് പദ്ധതി തയ്യാറാക്കിയത്.
തന്റെ മൊബൈൽ ഫോൺ വീട്ടിൽ തന്നെ വെച്ചിട്ടാണ് ഉമർ കൊലപാതകത്തിനായി പുറപ്പെട്ടത്. അതിനുമുൻപ് ഉമർ ഐശ്വര്യയോട് തന്റെ ഫോണിലേക്ക് വിളിക്കാനും താൻ തിരികെവരുംവരെ കോൾ കട്ട് ചെയ്യാതെ ഹോൾഡ് ചെയ്യാനും ആവശ്യപ്പെടുകയുമായിരുന്നു. ഒന്നേകാൽ മണിക്കൂർ കഴിഞ്ഞ് ഉമർ തിരികെവരുംവരെ ഐശ്വര്യ ഫോൺ ഹോൾഡ് ചെയ്തു.
തിരികെയെത്തി അതേ കോളിൽതന്നെ അഭിരാമിനെ വധിച്ച വിധം വിശദമായി ഐശ്വര്യയോട് പറഞ്ഞു . പോലീസ് പിടികൂടിയാൽ താൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നുവെന്ന് ടവർ ലൊക്കേഷനിലൂടെ തെളിയിക്കാനും കൊല നടന്ന സമയം താൻ ഐശ്വര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് സ്ഥാപിക്കാനുമായിട്ടായിരുന്നു പ്രതി ഈ നീക്കം നടത്തിയത് .
കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് കൂട്ടുകാർ പൊലീസിന് മൊഴി നൽകി. ഒന്നാം പ്രതിയായ 17കാരന്റെ കാമുകിയാണ് ആനന്ദ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചതായും, പിന്നാലെ അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിട്ടതായും മൊഴിയിൽ പറയുന്നു. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ കാമുകി ഐശ്വര്യയോട് ഇക്കാര്യത്തിൽ പൊലീസ് വ്യക്തത തേടിയിട്ടുണ്ട്.
കേസിൽ ഐശ്വര്യയും അറസ്റ്റിലായിരുന്നു. 17കാരനെയും ആനന്ദയെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലവും ബന്ധങ്ങളും വ്യക്തമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha























