സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

2027ലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16ന് ആരംഭിക്കും. പത്താംക്ലാസ് പരീക്ഷ 2027 മാര്‍ച്ച് ഒന്‍പതിന് അവസാനിക്കും. 12ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ ഒമ്പത് വരെയാണ് നടക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30ന് ആരംഭിക്കും.
പത്താംക്ലാസ് പരീക്ഷകളില്‍ ഫെബ്രുവരി 16ന് പെയിന്റിംഗ്,17ന് ഗണിതം (സ്റ്റാന്‍ഡേര്‍ഡ്,ബേസിക്),19ന് ഹോം സയന്‍സ്,22ന് സയന്‍സ്,24ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് . ഫെബ്രുവരി 26ന് ഇംഗ്ലീഷ് പരീക്ഷയും ഫെബ്രുവരി 27ന് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷാ പരീക്ഷകള്‍. മാര്‍ച്ച് മൂന്നിന് ഹിന്ദി. മാര്‍ച്ച് നാലിന് ഉറുദു,പഞ്ചാബി,ബംഗാളി,തമിഴ്,മറാഠി,ഗുജറാത്തി,മണിപ്പൂരി,തെലുങ്ക് തുടങ്ങിയ ഭാഷാ വിഷയങ്ങളില്‍ പരീക്ഷ നടക്കും.
ഈ വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രയോഗിക പരീക്ഷകളും ഇന്റേണല്‍ അസസ്മെന്റുകളും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 13 വരെ നടത്തും. ഇന്ത്യയിലും വിദേശത്തുമുള്ള അഫിലിയേറ്റഡ് സ്കൂളുകള്‍ക്ക് ഈ സമയക്രമം ബാധകമാണ്. അതേസമയം, ശൈത്യകാല അവധിയുള്ള മേഖലകളിലെ സ്കൂളുകളില്‍ പ്രയോഗിക പരീക്ഷകള്‍ നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 19 വരെ നടത്തും.വിഷയങ്ങള്‍ തിരിച്ചുള്ള പരീക്ഷാ തീയതികള്‍, സമയക്രമം, മറ്റ് നിര്‍ദേശങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിക്കണം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി ഡേറ്റ് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
https://www.facebook.com/Malayalivartha

























