യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..

പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍. ഒരു കയ്യില്‍ ആറ് ദിവസം പ്രായമായ കുഞ്ഞും മറുകയ്യില്‍ 11 മാസം പ്രായമുള്ള മറ്റൊരു കുരുന്നു. ഈ കുഞ്ഞുങ്ങളെ ഒന്നെടുക്കാന്‍ പോലും ആരുമില്ലാതെ ഭര്‍തൃവീട്ടില്‍ യുവതി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത.കൊല്ലം ചവറയിലാണ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്. പ്രസവം കഴിഞ്ഞ് ആറം ദിവസം വീട്ടില്‍ വന്ന് കയറിയപ്പോള്‍ തുടങ്ങിയതാണ് ഭര്‍്തതാവിന്റെയും വീട്ടുകാരുടെയും പീഡനം.
യുവതിയെ മദ്യപിച്ചെത്തിയ ഭര്‍ത്താവും ഭര്‍തൃപിതാവും മാറിമാറി ഉപദ്രവിക്കും. എല്ലാം കണ്ടും കേട്ടും വീട്ടില്‍ ഭര്‍തൃമാതാവുണ്ടെങ്കിലും ഒരക്ഷരം പറയുകയോ യുവതിക്കു വേണ്ടി എന്തെങ്കിലും സംരക്ഷണം നല്‍കുകയോ ചെയ്യില്ല. ഉറക്കെയൊന്നു നിലവിളിക്കാന്‍ പോലും കെല്‍പില്ലാതിരുന്ന യുവതിയുടെ ദുരവസ്ഥ അയല്‍വാസികള്‍ ചവറ പൊലീസില്‍ അറിയിച്ചതോടെ പോലിസുകാര്‍ വീട്ടിലെത്തി യുവതിയേയും കുഞ്ഞിനെയും ഏറ്റെടുത്തു.ആദ്യ സിസേറിയനിലെ തുന്നിക്കെട്ടിന്റെ മുറിവും വേദനയും പൂർണമായും മാറിയിട്ടില്ല.
അതിനു പിന്നാലെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി. അങ്ങനെ 11 മാസത്തിനിടെ 2 പ്രസവം. 6 ദിവസം മാത്രം പ്രായമായ രണ്ടാമത്തെ കുഞ്ഞുമായി വീട്ടിൽ വന്നുകയറിയ യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവും ഭർതൃപിതാവും മാറിമാറി ഉപദ്രവിക്കുന്നു. എല്ലാം കണ്ടും കേട്ടും വീട്ടിൽ ഭർതൃമാതാവുണ്ട്.ഉറക്കെയൊന്നു നിലവിളിക്കാൻ പോലും കെൽപില്ലാതിരുന്ന യുവതിയുടെ ദുരവസ്ഥ അയൽവാസികളാണ് ചവറ പൊലീസിൽ അറിയിച്ചത്. ഉടൻ പൊലീസ് സ്ഥലത്തെത്തി.
രണ്ടു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കു പരിചരിക്കാനാകില്ലെന്നും ഇനിയും ആ വീട്ടിൽ തുടരാൻ കഴിയില്ലെന്നും നിസ്സഹായയായി ആ അമ്മ പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു.തുടർന്ന് പൊലീസിന്റെ കരുതൽ! അമ്മയെയും കുഞ്ഞുങ്ങളെയും സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെയും പിങ്ക് പൊലീസിലേയും വനിതാ ഉദ്യോഗസ്ഥർ ചേർന്ന് കുഞ്ഞിനെ കുളിപ്പിച്ചു, പുതിയ ഉടുപ്പുകൾ വാങ്ങി നൽകി, കുപ്പിപ്പാൽ കൊടുത്തു, താലോലിച്ചുറക്കി. അമ്മയ്ക്കും ആവശ്യമായ പരിചരണം നൽകി.
മൂവരെയും വനിതാ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ചവറയിലെ വേട്ടുതറ സ്വദേശിനിയായ സിനി (36) യുടെ ദുരവസ്ഥ അയൽവാസികളാണ് ആദ്യം സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.
https://www.facebook.com/Malayalivartha

























