സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....

മരിക്കാൻ വേണ്ടി അർദ്ധരാത്രിയിൽ നദിയിലേക്ക് ചാടിയ യുവതി, വെള്ളത്തിൽ വീണ നിമിഷം മുതലയുടെ ക്രൂരമായ ആക്രമണം! മാരകമായി കടിയേറ്റതോടെ ആത്മഹത്യാ ചിന്ത മാറി 'എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണേ' എന്ന് കരഞ്ഞുവിളിച്ച സ്ത്രീയെ അതിസാഹസികമായി കരയ്ക്കെത്തിച്ച് പോലീസും നാട്ടുകാരും. കർണാടകയിലെ കുക്കെ സുബ്രഹ്മണ്യയിലെ കുമാരധര നദിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി അരങ്ങേറിയത് സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന അവിശ്വസനീയമായ സംഭവങ്ങളാണ്. വ്യക്തിപരമായ കാരണങ്ങളാൽ ജീവനൊടുക്കാൻ എത്തിയ യുവതിക്ക് മുതലയുടെ വായ പിളർന്നുള്ള വരവ് കണ്ടപ്പോൾ ജീവിതത്തിലേക്ക് മടങ്ങാനായിരുന്നു ആഗ്രഹം.
https://www.facebook.com/Malayalivartha

























