Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

സതീശന്റെ യാത്ര പിണറായിയിലേക്കാ കരുണാകരനിലേക്കോ? K C യെ വെട്ടാനുള്ള നീക്കം, തിരിച്ചടി!

06 NOVEMBER 2026 08:54 PM IST
മലയാളി വാര്‍ത്ത

More Stories...

എന്നെ വിട്ടു പോകല്ലേടാ മക്കളേ അച്ചു എല്ലാം എന്നോട് പറയുമായിരുന്നു..!പക്ഷേ ഹൃദയം തകർന്ന് ആര്യ പറയുന്നു..!

പിള്ളാർക്ക് ഉടുതുണി ആഹാരം കൊടുക്കാൻ പോലും പൈസയില്ല സാറെ.. വീടും ജപ്തി, പൊട്ടിക്കരഞ്ഞ് അശ്വതി,35 ലക്ഷം വീശി യൂസഫലി

ജഡ്ജിനെ വിറപ്പിച്ച് ഭദ്ര ഇതൊക്കെ ഏത് വകുപ്പ് ഉറഞ്ഞ് തുള്ളി കോടതി..! പിന്മാറുമെന്ന് ഒരുത്തനും വിചാരിക്കണ്ട

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

വി ഡി സതീശനെ മറ്റൊരു പിണറായിയോ കെ. കരുണാകരനോ ആക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസിൽ സജീവം. ജി എൻ എ ‘എനർജി കരാറാണ് സതീശന് വിനയായി മാറിയിരിക്കുന്നത്. ഇത് ഭാവിയിൽ മറ്റൊരു പാമോയിലോ ലാവലിനോ ആയി മാറാനുള്ള സാധ്യതയാണ് കേരളം കാണുന്നത്. കുറഞ്ഞവിലയ്ക്ക് വൈദ്യുതി  ഹിമാചൽ സർക്കാരിൽനിന്നും ലഭിക്കാൻ കെ എസ് ഇബിയും മന്ത്രി സണ്ണി ജോസഫും  വഴിയൊരുക്കിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പാര പണിതത്. കെ സി വേണുഗോപാലിന്റെ താത്പര്യ പ്രകാരമാണ് ഹിമാചലിൽ നിന്നും വൈദ്യുതി വാങ്ങാൻ മന്ത്രി സണ്ണി ജോസഫ് തീരുമാനിച്ചത്. ഇതിനെ വെട്ടാനാണ് സതീശന്റെ നീക്കം. കെ എസ് ഇബി ചെയർമാൻ എം. ജി രാജമാണിക്യത്തെ തത് സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി  നീക്കിയത് അഴിമതിക്ക് വേണ്ടിയാണെന്ന് ആരോപണമുണ്ട്. കുറഞ്ഞ ചെലവിൽ കിട്ടുന്ന സാധനം വേണ്ടെന്ന് വച്ച് ഉയർന്ന ചെലവിൽ സാധനം വാങ്ങിയാൽ നാളെ കോടതിയിൽ കൈയും കെട്ടി നിൽക്കേണ്ടി വരും.

 

സ്വകാര്യ കമ്പനിയായ ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് മുഴുവന്‍ സമയവും വൈദ്യുതി വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ  തീരുമാനം മണ്ടത്തരമാണെന്നാണ്  വൈദ്യുതി മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നതാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമെന്നും ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജിഎന്‍എയുമായുള്ള വൈദ്യുതി ഇടപാടിനെ മുഖ്യമന്ത്രി വിഡി സതീശന്‍ ന്യായീകരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം.

സ്വകാര്യ കമ്പനിയിൽ നിന്ന്‌ ടെൻഡറില്ലാതെ വൈദ്യുതി വാങ്ങുന്നതിൽ കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യം എതിർപ്പ്‌ അറിയിച്ചില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദവും പൊളിഞ്ഞു.  ടെൻഡറും റെഗുലേറ്ററി കമീഷന്റെ അനുവാദവും ഇല്ലാതെ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാനായിരുന്നു മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ ഫയൽ നീക്കിയത്‌. എന്നാൽ, രാജമാണിക്യം ഇതിലെ നഷ്‌ടം ചൂണ്ടിക്കാട്ടി ആറു തവണ സർക്കാരിന്‌ കത്തയച്ചിട്ടുണ്ട്‌. ഒപ്പം ഫയലിലും വിയോജിപ്പ്‌ വ്യക്തമാക്കി. നിയമാനുസൃത നടപടിക്രമം പാലിക്കാതെ ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിലെ സ്വകാര്യ കമ്പനിയിൽ നിന്ന്‌ (ജിഎൻഎ) 500 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാനുള്ള നീക്കം എതിർത്തതോടെയാണ്‌ രാജമാണിക്യത്തെ സിഎംഡി സ്ഥാനത്തുനിന്ന്‌ തെറിപ്പിച്ചത്‌.

 

സ്വകാര്യ വൈദ്യുതി വാങ്ങാനുള്ള PWR B1 /118/2026-- PWR Part1 എന്ന ഫയലിൽ വലിയ തിടുക്കമാണ്‌ വി ഡി സതീശൻ കാണിച്ചത്‌. ഇ‍ൗ ഫയൽ കെഎസ്‌ഇബി സിഎംഡിയ്‌ക്ക്‌ നേരിട്ട്‌ അയയ്‌ക്കുകയെന്ന വഴിവിട്ട നീക്കവും മുഖ്യമന്ത്രി നടത്തി. ബന്ധപ്പെട്ട വകുപ്പ്‌ മന്ത്രിക്കോ, ചീഫ്‌ സെക്രട്ടറിക്കോ ആണ്‌ മുഖ്യമന്ത്രി ഫയൽ അയയ്‌ക്കേണ്ടത്‌. ഒക്‌ടോബർ 24ന്‌ എത്തിയ ഫയൽ പരിശോധിച്ചശേഷം വിയോജിപ്പ്‌ രേഖപ്പെടുത്തി രാജമാണിക്യം മന്ത്രി സണ്ണി ജോസഫിന്‌ കൈമാറി. ജിഎൻഎ ഇടപാട്‌ ആശാസ്യമല്ലെന്ന കുറിപ്പ്‌ അംഗീകരിച്ചാണ്‌ മന്ത്രി ഫയൽ മുഖ്യമന്ത്രിക്ക്‌ വിട്ടത്‌. മുഖ്യമന്ത്രി കൈകാര്യം ചെയ്‌ത ഫയലിലും മറ്റു രേഖകളിലും വ്യക്തമാക്കിയ വിയോജിപ്പ്‌ അറിയില്ലെന്നാണ്  ബുധനാഴ്‌ച മുഖ്യമന്ത്രി പറഞ്ഞത്.

സംസ്ഥാനത്തിന്‌ വൈദ്യുതി ആവശ്യമില്ലാത്ത പകൽ സമയത്തടക്കം 24 മണിക്കൂറും 8.63 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു സർക്കാരിന്റെ നീക്കം. 500 മെഗാവാട്ട് വൈദ്യുതി രാത്രിയിലെ അതേനിരക്കിൽ നിർബന്ധമായും വാങ്ങണം. നിലവിൽ പകൽസമയത്ത് വൈദ്യുതി മിച്ചമാണ്. പകൽസമയത്ത് മിച്ചംവരുന്ന വൈദ്യുതി പൊതുമാർക്കറ്റിൽ സറണ്ടർ ചെയ്യുമ്പോൾ പരമാവധി രണ്ട് രൂപവരെയാണ് ലഭിക്കുന്നത്. 8.63 രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി രണ്ട് രൂപയിൽതാഴെ വിലയ്ക്ക് സറണ്ടർ ചെയ്യുമ്പോഴുള്ള നഷ്ടവും രാജമാണിക്യം ചൂണ്ടിക്കാട്ടി.

 

ഹിമാചലിൽ നിന്ന്‌ വാങ്ങുന്നത്‌ ജലവൈദ്യുതിയാണ്‌. ഏതു സമയം വേണമെങ്കിലും ലഭ്യമാകുമെന്ന്‌ ഉറപ്പുള്ള ജലവൈദ്യുതി നിശ്‌ചിത സമയം നിശ്‌ചയിച്ച്‌ വാങ്ങാൻ കഴിയും. എന്നാൽ, സോളാർ, വിൻഡ്‌ തുടങ്ങിയ വിവിധമാർഗങ്ങളിൽ നിന്നെല്ലാം ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ വൈദ്യുതി 24 മണിക്കൂറും വാങ്ങണമെന്ന ബാധ്യതയുണ്ടാകും.

 

പ്രത്യക്ഷത്തിൽ കുറഞ്ഞ നിരക്കെന്ന് തോന്നുമെങ്കിലും ആവശ്യമില്ലാത്ത സമയത്തും വാങ്ങേണ്ടി വരുന്നതിനാൽ ഹിമാചൽ പ്രദേശിൽനിന്ന്‌ വാങ്ങുന്ന വൈദ്യുതിയേക്കാൾ ബാധ്യതയാകും സ്വകാര്യ ഇടപാട്‌. ഇ‍ൗ നീക്കത്തിൽ ധനവകുപ്പും എതിർപ്പ്‌ അറിയിച്ചതായാണ്‌ വിവരം. അതുകൊണ്ടാണ്  ധനവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ മാറ്റിയത്.

ജിഎൻഎ വഴിയുള്ള വൈദ്യുതി ഇടപാടിൽ സംസ്ഥാനത്തെ സിവിൽ സർവീസ്‌ ഉന്നതന്റെ ബിനാമി കമ്പനിയാണ്‌ രംഗത്തുള്ളതെന്നും സൂചനയുണ്ട്‌. സത്‌ലജ്‌ ജൽ വൈദ്യുത്‌ നിഗം അടക്കമുള്ള പൊതുമേഖല കന്പനികൾ യൂണിറ്റിന്‌ 3.32 രൂപയ്‌ക്കടക്കം വൈദ്യുതി നൽകാൻ തയ്യാറായി ഉള്ളപ്പോഴാണ്‌ സർക്കാരിന്റെ വഴിവിട്ട നീക്കം.

 

സംസ്ഥാനത്ത് സൗരോര്‍ജ വൈദ്യുതി അധികമായി ലഭിക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും വൈദ്യുതി വാങ്ങാനുള്ള തീരുമാനം ന്യായീകരിക്കാനാകില്ലെന്നാണ് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിലപാട്. വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെയും പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴു വരെയുമാണ് സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ളത്.

 

ജിഎന്‍എയില്‍നിന്ന് യൂണിറ്റിന് 8.645 രൂപ നിരക്കില്‍ 500 മെഗാവാട്ട് വൈദ്യുതി മുഴുവന്‍ സമയവും വാങ്ങിയാല്‍ പ്രതിദിനം 12 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കും. എന്നാല്‍ ഹിമാചല്‍ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെറുകിട ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതിയാണ് വാഗ്ദാനം ചെയ്തത്. ഈ കരാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ പ്രതിദിനം 8.824 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതില്‍ 7.177 ദശലക്ഷം യൂണിറ്റ് പുലര്‍ച്ചെ അഞ്ചു മുതല്‍ 8.30 വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 10.30 വരെയുമാണ് ലഭിക്കുക. കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുമായി ഈ സമയക്രമം കൂടുതല്‍ യോജിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ജിഎന്‍എ വാഗ്ദാനം ചെയ്യുന്ന 12 ദശലക്ഷം യൂണിറ്റില്‍ 4.5 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സമയങ്ങളില്‍ ലഭിക്കുക. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതിയില്‍ 7.17 ദശലക്ഷം യൂണിറ്റ് ഈ സമയങ്ങളില്‍ ലഭിക്കും. സര്‍ക്കാരിന് കെഎസ്ഇബി നല്‍കിയ കുറിപ്പിലും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നതിന്റെ പ്രയോജനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ജിഎന്‍എ പ്ലാറ്റ്ഫോം വഴി 500 മെഗാവാട്ട് മുഴുവന്‍ സമയ വൈദ്യുതി വാങ്ങുന്നതിനേക്കാള്‍ വൈകുന്നേരങ്ങളിലെ ഉയര്‍ന്ന ആവശ്യകത നേരിടാന്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി സഹായിക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

 

ഈ മാസം മുതല്‍ 2027 മാര്‍ച്ച് വരെ 864 മെഗാവാട്ട് മുതല്‍ 1,280 മെഗാവാട്ട് വരെ വൈദ്യുതി പീക്ക് സമയങ്ങളില്‍ നല്‍കാന്‍ ഹിമാചല്‍ പ്രദേശിന് കഴിയും. ജിഎന്‍എയില്‍നിന്നുള്ള വൈദ്യുതി വാങ്ങലിലേക്ക് മാറിയാല്‍ ഇതേ കാലയളവില്‍ വൈകുന്നേരങ്ങളിലെ വൈദ്യുതി കമ്മി 364 മെഗാവാട്ട് മുതല്‍ 780 മെഗാവാട്ട് വരെ വര്‍ധിക്കുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു. വൈദ്യുതി ലഭ്യതയുടെ കാലാവധിയാണ് മറ്റൊരു പ്രധാന കാര്യം. ജിഎന്‍എയില്‍നിന്നുള്ള വൈദ്യുതി 2027 മാര്‍ച്ച് വരെ മാത്രമാണ് ലഭിക്കുക. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി 2027 മേയ് വരെ ലഭിക്കും. ആ സമയത്ത് സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യകത ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

നിലവില്‍ ആഭ്യന്തര ഉത്പാദനത്തിലൂടെയും വൈദ്യുതി വാങ്ങല്‍ കരാറുകളിലൂടെയും കെഎസ്ഇബിക്ക് പരമാവധി ലഭിക്കുന്നത് 4,200 മെഗാവാട്ട് വൈദ്യുതിയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യം 5,000 മുതല്‍ 5,500 മെഗാവാട്ട് വരെയാണ്. ജിഎന്‍എയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി തത്സമയ വിപണിയില്‍നിന്ന് ഏകദേശം 700 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ജിഎന്‍എയില്‍നിന്നുള്ള വൈദ്യുതിയുടെ വില ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതിയേക്കാള്‍ യൂണിറ്റിന് 5.21 രൂപ കൂടുതലാണെന്നാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍  നേതാവിന്റെ ആരോപണം. യഥാര്‍ഥ കണക്കുകള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി ജിഎന്‍എ ഇടപാടിനെ ന്യായീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാടിൽ ദുരൂഹതയുണ്ടെന്നും സർക്കാർ അനാവശ്യ താൽപ്പര്യം കാണിക്കുന്നുവെന്നും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ആരോപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ രംഗത്തെത്തി. ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നൽകിയ റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്? കെഎസ്ഇബി മുൻ ചെയർമാൻ എം ജി രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ അടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോയെന്നും ഫെഡറേഷൻ ചോദിച്ചു.

 

ജിഎൻഎ പീക്ക് അവറിൽ കൂടുതൽ വൈദ്യുതി നൽകുമെന്ന വാദത്തിന് അടിസ്ഥാനമെന്താണെന്നും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ കൺവീനർ എൻ ജി സുരേഷ് കുമാർ ചോദിച്ചു. കെഎസ്ഇബിയോ റെഗുലേറ്ററി കമ്മീഷനോ നൽകാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി? യൂണിറ്റിന് 8.63 രൂപ നിശ്ചയിച്ചത് ഏത് സംവിധാനത്തിന്‍റെ അടിസ്ഥാനത്തിലാണ്? ടെൻഡർ വിളിക്കാതെയോ കമ്മീഷൻ അംഗീകരിക്കാതെയോ എങ്ങനെ വില നിർണയിച്ചുവെന്നും ഫെഡറേഷൻ ചോദിക്കുന്നു.

 

ജിഎൻഎയ്ക്ക് വൈദ്യുതി ഓഫറിന് അധികാരമുണ്ടോ? ജിഎൻഎ റെഗുലേറ്ററി കമ്മീഷൻ രേഖകൾ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണെന്ന് അറിയാമോയെന്നും ഫെഡറേഷൻ കൺവീനർ മുഖ്യമന്ത്രിയോട് ചോദിച്ചു. ജി.എൻ.എയ്ക്ക് പകരം ഹിമാചൽ പ്രദേശ് വൈദ്യുതി സ്വീകരിച്ചാൽ 2,000 കോടിയിലധികം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാദവും അദ്ദേഹം തള്ളി.

 

ഹിമാചൽ പ്രദേശ് വൈദ്യുതിക്ക് 1,105 കോടി രൂപയാണ് കെ.എസ്.ഇ.ബി കണക്കാക്കിയിരുന്നത്. ഒരു യൂണിറ്റിന് 14.50 രൂപ നിരക്കിൽ കണക്കാക്കിയാൽ പോലും ഇത് 1,281 കോടി രൂപ മാത്രമേ വരൂ. ജി.എൻ.എ വഴി 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുമ്പോൾ, ഹിമാചൽ പ്രദേശ് വഴിയുള്ള ക്രമീകരണത്തിലൂടെ പീക്ക് സമയങ്ങളിൽ 864 മുതൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ റിപ്പോർട്ട് ചെയ്തിരുന്നതായി സുരേഷ് കുമാർ പറഞ്ഞു. ജി.എൻ.എ വഴി കൂടുതൽ പീക്ക് പവർ ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന രേഖ ഏതാണെന്ന് അദ്ദേഹം ചോദിച്ചു.

 

ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന 2232 കോടിയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സ്വകാര്യ കമ്പനിയായ ജിഎന്‍എ വഴി വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. മുന്‍പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഉപഭോഗം ഏറ്റവും കൂടുന്ന പീക്ക് ഹവറുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത് ജി.എന്‍.എ വഴിയാണ്. സാമ്പത്തിക ബാധ്യത പരിശോധിച്ചാല്‍, ജിഎന്‍എ വഴി വാങ്ങുമ്പോള്‍ 2.6 രൂപയുടെ മാത്രം അധിക ബാധ്യതയാണ് വരുന്നത്, എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരാര്‍ വഴിയാണെങ്കില്‍ അത് 8.5 രൂപ അധിക ബാധ്യതയാകും. ഇതില്‍ കുറവ് ചെലവ് വരുന്നത് ജിഎന്‍.എ തന്നെയാണ്. 8 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി വാങ്ങാതെ 14 രൂപയുടെ വൈദ്യുതി വാങ്ങിയാല്‍ അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട രണ്ട് ഫയലുകളാണ് വന്നത്. ഒന്ന്, ഹിമാചല്‍ പ്രദേശില്‍ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളതും, രണ്ടാമത്തേത് ജിഎന്‍എ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാനുള്ളതുമാണ്. ഇത് നേരിട്ട് സര്‍ക്കാരുമായുള്ള ഇടപാടല്ല, പവര്‍ ട്രേഡിങ് കോര്‍പ്പറേഷന്‍ വഴിയാണ്. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധികബാധ്യത സര്‍ക്കാരിന് ഉണ്ടാകുമായിരുന്നു. അത് സര്‍ക്കാരിന് എടുക്കാന്‍ പറ്റില്ല. അതുകൊണ്ട് ജിഎന്‍എയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചു. പീക്ക് സമയങ്ങളില്‍ ഹിമാചലില്‍ നിന്ന് 353 മെഗായൂണിറ്റ് വൈദ്യുതിയാണ്. അതേസമയം ജി.എന്‍.എയില്‍ നിന്ന് പീക്ക് സമയത്ത് 453 മെഗായൂണിറ്റ് വൈദ്യുതിയാണ് കിട്ടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു



പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ 2025-ൽ ഇതേ കമ്പനിയിൽ നിന്ന്  വൈദ്യുതി വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് എൻ.ടി.പി.സി.യിൽ നിന്ന് വളരെ കുറച്ച് വൈദ്യുതിയാണ് വാങ്ങിയത്. ബാക്കി മുഴുവൻ സ്വകാര്യ കമ്പനികളിൽ നിന്നാണ് വാങ്ങിയത്. ജിൻഡാൽ, അദാനി, ജി.എൻ.എ. ഉൾപ്പെടെ അന്ന് വൈദ്യുതി വാങ്ങിയ നിരവധി സ്വകാര്യ കമ്പനികളുടെ പട്ടിക എന്റെ കൈയിലുണ്ട്. കഴിഞ്ഞ രണ്ടുമാസവും സ്വകാര്യ കമ്പനികളിൽ നിന്ന് തന്നെയാണ് വൈദ്യുതി വാങ്ങിയത്. കെ.എസ്.ഇ.ബി. ഭൂരിഭാഗം വൈദ്യുതിയും വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്.' -വി.ഡി. സതീശൻ പറഞ്ഞു.

 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് ഒരുക്കിയ ഹിമാചൽ പ്രദേശ് സർക്കാരിന്റെ വൈദ്യുതി കരാർ ഒഴിവാക്കി, ജി.എൻ.എ. എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതോടെ പുതിയ വിവാദം പുകയുകയാണ്. ഹിമാചൽ സർക്കാരിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടി രൂപയുടെ അധിക ബാധ്യത സംസ്ഥാനത്തിന് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വാദിക്കുന്നത്. എന്നാൽ ഹിമാചൽ പ്രദേശ് വൈദ്യുതിയെക്കാൾ ചെലവ് കൂടുതൽ ജി.എൻ.എയുടെ സ്വകാര്യ വൈദ്യുതിക്കാണെന്ന് വ്യക്തമാക്കുന്ന കെ.എസ്.ഇ.ബിയുടെ ആഭ്യന്തര റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിന്റെ വാദങ്ങൾ പ്രതിരോധത്തിലായിരിക്കുകയാണ്.

 

യൂണിറ്റിന് 8.90 രൂപ വരെ നിരക്കിൽ 2027 മാർച്ച് 31 വരെ നൽകുന്ന കരാർ നഷ്ടമാണെന്ന് ചൂണ്ടിക്കാണിച്ച് എതിർപ്പറിയിച്ചത് കെ.എസ്.ഇ.ബി ചെയർമാനും ഊർജ്ജ സെക്രട്ടറിയുമായിരുന്ന എം.ജി. രാജമാണിക്യമായിരുന്നു. യൂണിറ്റിന് 14.50 രൂപ നിരക്കിൽ ഹിമാചൽ വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും, കെ.എസ്.ഇ.ബി ബോർഡ് അയച്ച കത്തിലെ കണക്കുകൾ മറിച്ചാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ടെൻഡർ നടപടികളില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിനെതിരെ വകുപ്പിനുള്ളിൽ തന്നെ അമർഷം പുകയുന്നുണ്ട്.

 

ജി.എൻ.എയുടെ വൈദ്യുതി വാങ്ങുന്നതിനായി 2008 കോടി രൂപയാണ് നിർദ്ദേശിച്ചിട്ടുള്ളതെങ്കിലും, ഈ തുക യൂണിറ്റിന് 14 രൂപ നിരക്കിൽ ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഉയർന്ന ചിലവാണെന്ന് കെ.എസ്.ഇ.ബി റിപ്പോർട്ട് അടിവരയിടുന്നു. ജി.എൻ.എയിൽ നിന്ന് 453 മെഗാ യൂണിറ്റും ഹിമാചലിൽ നിന്ന് 353 മെഗാ യൂണിറ്റും ലഭിക്കുമെന്ന കണക്കുയർത്തി ജി.എൻ.എ കരാറിനെ ന്യായീകരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, സാങ്കേതികമായി ഇത് കേരളത്തിന് നേട്ടമുണ്ടാക്കില്ല എന്നാണ് ബോർഡിന്റെ വിലയിരുത്തൽ. 2027 മാർച്ച് വരെ മുഴുവൻ സമയവും 500 മെഗാവാട്ട് മാത്രം നൽകുന്ന ജി.എൻ.എ കരാർ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമല്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.

 

പ്രത്യേകിച്ച്, രാത്രികാലങ്ങളിലെ പീക്ക് സമയത്ത് കേരളം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ജി.എൻ.എ കരാർ പരിഹാരമാകില്ല എന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നു. പകൽ സമയത്ത് അധികം വൈദ്യുതി ആവശ്യമില്ലാത്തപ്പോഴും ജി.എൻ.എയിൽ നിന്ന് 500 മെഗാവാട്ട് നിർബന്ധമായി വാങ്ങേണ്ടിവരും. എന്നാൽ ഹിമാചൽ സർക്കാരിന്റെ വൈദ്യുതിയാകട്ടെ, രാത്രി പീക്ക് സമയങ്ങളിൽ 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ ലഭ്യമാക്കാൻ ശേഷിയുള്ളതാണ്. അതിനാൽ സംസ്ഥാനത്തിന് ആവശ്യമുള്ള രാത്രി സമയങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ് സർക്കാരുമായുള്ള കരാറാണ് അനുയോജ്യമെന്ന് കെ.എസ്.ഇ.ബി കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നെ വിട്ടു പോകല്ലേടാ മക്കളേ അച്ചു എല്ലാം എന്നോട് പറയുമായിരുന്നു..!പക്ഷേ ഹൃദയം തകർന്ന് ആര്യ പറയുന്നു..!  (12 minutes ago)

പിള്ളാർക്ക് ഉടുതുണി ആഹാരം കൊടുക്കാൻ പോലും പൈസയില്ല സാറെ.. വീടും ജപ്തി, പൊട്ടിക്കരഞ്ഞ് അശ്വതി,35 ലക്ഷം വീശി യൂസഫലി  (23 minutes ago)

സതീശന്റെ യാത്ര പിണറായിയിലേക്കാ കരുണാകരനിലേക്കോ? K C യെ വെട്ടാനുള്ള നീക്കം, തിരിച്ചടി!  (31 minutes ago)

ജഡ്ജിനെ വിറപ്പിച്ച് ഭദ്ര ഇതൊക്കെ ഏത് വകുപ്പ് ഉറഞ്ഞ് തുള്ളി കോടതി..! പിന്മാറുമെന്ന് ഒരുത്തനും വിചാരിക്കണ്ട  (52 minutes ago)

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും  (2 hours ago)

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി  (2 hours ago)

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യം; യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർട  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി  (2 hours ago)

പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്  (2 hours ago)

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിന്റ് ചെയ്തു!!!  (2 hours ago)

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റും; സർക്കാരിന്റെ പ്രധാന ലക്ഷ്യമതാണ്; നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനവും ഉടനുണ്  (3 hours ago)

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്.? മായൻ ടീസർ പുറത്ത്!!!  (3 hours ago)

വീടിന്റെ മതിൽ നിർമ്മാണ ജോലി ചെയ്തുകൊണ്ടിരിക്കെയാ ചാത്തന്നൂർ കോയിപ്പാട് സ്വദേശി സുരേഷിന് മർദ്ദനമേറ്റു ; അടിവയറ്റിൽ വേദനയും മൂത്രതടസവും നേരിട്ട് പരാതിക്കാരൻ; എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്  (3 hours ago)

ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല; ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണിതെന്ന് ഗതാഗത മന്ത്രി സി.പ  (3 hours ago)

Malayali Vartha Recommends