ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

നിലക്കലിൽ പണി പൂർത്തീകരിച്ച 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചതാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, ആന്റോ ആന്റണി എംപി ,പഴകുളം മധു എംഎൽഎ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ശബരിമല മാസ്റ്റർ ഫണ്ടിൽനിന്ന് 12 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. ഒരു കെട്ടിടം നിലയ്ക്കൽ പോലീസ് മെസ്സ് ആയും ബാക്കി കെട്ടിടങ്ങൾ ഡോർമെട്രി ആവശ്യത്തിനും ഉപയോഗപ്പെടുത്തും. ഓരോ ഡോർമെട്രി കെട്ടിടത്തിലും120 വീതം ഭക്തർക്ക് വിരി വെക്കാനുള്ള സൗകര്യമാണ് ഉണ്ടാവുക.
https://www.facebook.com/Malayalivartha

























