Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...

06 NOVEMBER 2026 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!

ഡോക്ടറെത്തപ്പി ചാനലുകൾ... ഡോക്ടറെ മർദിച്ച കേസിൽ വൻ ട്വിസ്റ്റ്; മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി! നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്, പരാതി നൽകിയ ഡോക്ടർക്കെതിരേയും പീഡനക്കേസ്, ഡോക്ടറുടെ ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ

വീഡിയോകോൺ സാമ്രാജ്യം തകർന്നു! 12,668 കോടിയുടെ കടം, ഒടുവിൽ വേണുഗോപാൽ ധൂതും പാപ്പർ!

നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍തോതില്‍വിക്കു പിന്നാലെ സഖാക്കള്‍ക്ക് വരുന്ന കോടതിയുടെ വന്‍പ്രഹരം. വിവാദമായ നിയമസഭാ കയ്യാങ്കളി കേസില്‍ 11 വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമായിരിക്കുന്നു. സിസിടിവി ദൃശ്യങ്ങളും നിരവധി സാക്ഷിമൊഴികളും നിലനില്‍ക്കെ മുന്‍മന്ത്രി പൂങ്കവന്‍മാരായ സിപിഎം നേതാക്കള്‍ തട്ടുവാങ്ങും. വി. ശിവന്‍കുട്ടിക്ക് പുറമെ മുതിര്‍ന്ന എല്‍.ഡി.എഫ് നേതാക്കളായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍, മുന്‍ സി.പി.ഐ നേതാവ് കെ. അജിത് എന്നിവരാണ് വിചാരണ നേരിടുന്ന മറ്റ് പ്രതികള്‍. നഷ്ടപരിഹാരം അടച്ച് തടിയൂരാമെന്നൊന്നും ഈ കേസില്‍ കരുതേണ്ടതില്ല. എല്ലാ പ്രതികള്‍ക്കും തടവുശിക്ഷ കിട്ടാനുള്ള വിധമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വീടോ കടയോ തകര്‍ക്കുന്നതുപോലെയുള്ള ജനാധിപത്യസംരക്ഷണത്തിന്റെ ശ്രീകോവിലായ നിയമസഭയാണ് രാഷ്ട്രീയ വിവരദോഷികളായ വഷളന്‍മാര്‍ല അടിച്ചു തകര്‍ക്ക് നാടിന് ദുര്‍മാതൃകയായത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന ആദ്യദിന വിചാരണയില്‍ തന്നെ കേസിലെ പ്രധാന സാക്ഷികളിലൊരാളായ സിസ്റ്റം എന്‍ജിനീയര്‍ ശ്യാം ആറ് പ്രതികളെയും തിരിച്ചറിഞ്ഞു.

നിയമസഭാ ഹാളിനുള്ളില്‍ പ്രതികള്‍ അതിക്രമം കാണിക്കുന്നത് നേരിട്ട് കണ്ടതായും ശ്യാം കോടതിയില്‍ മൊഴി നല്‍കി. നിയമസഭയ്ക്കുള്ളിലെ എട്ട് സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡിവിഡികളിലേക്ക് പകര്‍ത്തിയത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ പ്രധാന തെളിവായി കണക്കാക്കുന്ന ഈ ഡിവിഡികളും ശ്യാം കോടതിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്‍പ് പത്ത് വര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കേസ് മേല്‍ക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി വിചാരണ ഉഴപ്പിക്കൊണ്ടിരിക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഹൈക്കോടതിയില്‍ സ്വാധീനം ചെലുത്താനുള്ള സാധ്യതയും സാഹചര്യവും ഇല്ലാതായതാണ് ശിവന്‍കുട്ടിക്കും ജയരാജനും ജലീലിനുമൊക്കെ തിരിച്ചടിയായത്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടും. ഏഴു വര്‍ഷത്തേക്ക് മത്സരരംഗത്തുനിന്ന് തടയുന്നതുള്‍പ്പെടെ ശിക്ഷണനടപടികള്‍ക്കാണ് സാധ്യതയുള്ളത്.

കേസിലെ ഒന്നാം സാക്ഷിയായ ശാരംഗധരനെ വിസ്തരിക്കുന്നതിന് മുമ്പ് ശ്യാമിനെ വിസ്തരിക്കരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കേസിലെ പരാതിക്കാരന്‍ കൂടിയായ അന്നത്തെ നിയമസഭാ സെക്രട്ടറിയാണ് ശാരംഗധരന്‍. നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നും ഓണ്‍ലൈനായി വിസ്തരിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ശാരംഗധരന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച അപേക്ഷയില്‍ കോടതി അടുത്ത ദിവസം തീരുമാനമെടുക്കുമെന്നാണ് വിവരം. ആദ്യദിനം തന്നെ സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞതും സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ തിരിച്ചറിഞ്ഞതും കേസിന്റെ വിചാരണയില്‍ നിര്‍ണായകമായിട്ടുണ്ട്. 2015 മാര്‍ച്ച് 13-ന് അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ, പ്രതികള്‍ നിയമസഭയ്ക്കുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുമുതല്‍ തകര്‍ക്കുന്നത് താന്‍ നേരിട്ട് കണ്ടതായി സാക്ഷി കോടതിയില്‍ മൊഴി നല്‍കി.


പ്രതിപക്ഷാംഗങ്ങളായ പ്രതികള്‍ സഭക്കുള്ളില്‍ അക്രമം അഴിച്ചുവിടുകയും രണ്ടേകാല്‍ ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കേരള നിയമസഭയുടെ ചരിത്രത്തില്‍തന്നെ ഏറ്റവും നാണംകെട്ട സംഭവങ്ങള്‍ക്കാണ് അന്ന് സാക്ഷ്യം വഹിച്ചത്.
കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരമാണ് നിയമസഭാ കയ്യാങ്കളിയിലെത്തിയത്. ബജറ്റ് അവതരിപ്പിക്കാനെത്തിയ മാണിയെ തടയുകയും നിയമസഭയില്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെ പൊതുമുതല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തതാണ് കേസ്. സ്പീക്കറുടെ വേദിയില്‍ കയറി കസേര, കമ്പ്യൂട്ടര്‍, മൈക്ക്, ഇലക്ട്രിക് പാനലുകള്‍ എന്നിവ നശിപ്പിച്ച് 2,20,093 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. കേസ് പിന്‍വലിക്കാന്‍ എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ കോടതികളെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.

കേരള രാഷ്ട്രീയത്തില്‍ ഏറെ പുകഞ്ഞ നിയമസഭാ കയ്യാങ്കളി കേസില്‍ എല്‍ഡിഎഫിന് മുന്‍പുതന്നെ കനത്ത തിരിച്ചടി നേരിട്ടുതുടങ്ങിയിരുന്നു. കൈയാങ്കളി കേസില്‍ നാല് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ എല്‍ഡിഎഫ് വനിതാ അംഗങ്ങള്‍ നല്‍കിയ കയ്യേറ്റക്കേസ് ഹൈക്കോടതി പൂര്‍ണമായി റദ്ദാക്കിയിരുന്നു. മുന്‍ എംഎല്‍എമാരായ കെ. ശിവദാസന്‍ നായര്‍, എം.എ. വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, എ.ടി. ജോര്‍ജ് എന്നിവരെയാണ് കോടതി മുന്‍പുതന്നെ കുറ്റവിമുക്തരാക്കിയത്. ബഹളത്തിനിടെ വനിതാ എംഎല്‍എമാരായിരുന്ന കെ.കെ. ലതിക, ജമീല പ്രകാശം എന്നിവരെ അന്യായമായി തടഞ്ഞുവെച്ച് കൈയേറ്റം ചെയ്തുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമുള്ള പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കേസ് നിലനില്‍ക്കുമെന്ന തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മുന്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നിയമസഭയ്ക്കുള്ളില്‍ നടന്ന സ്വാഭാവിക രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കിടയിലെ സംഭവവികാസങ്ങളില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്താന്‍ തക്കതായ തെളിവുകളോ നിയമപരമായ നിലനില്‍പ്പോ ഇല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പുറത്താക്കിയത്. അന്നത്തെ വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെയും എല്‍ഡിഎഫ് അംഗങ്ങളുടെയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായ കേസ് അന്വേഷണത്തിൽ പുറത്തുവന്നത് കൂട്ടക്കുരുതി; ബെംഗളൂരുവിൽ 7 ബന്ധുക്കളെ കൊന്ന് വിവിധയിടങ്ങളിൽ തള്ളിയ പ്രതി പിടിയിൽ...  (9 minutes ago)

കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...  (17 minutes ago)

പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!  (41 minutes ago)

ഡോക്ടറെത്തപ്പി ചാനലുകൾ... ഡോക്ടറെ മർദിച്ച കേസിൽ വൻ ട്വിസ്റ്റ്; മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി! നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്  (57 minutes ago)

മലയാളി സംരംഭകയുടെ വമ്പൻ സമ്മാനം; ജീവനക്കാർക്ക് ഐഫോൺ നൽകി ഹസീന നിഷാദ്, കണ്ണീരോടെ ഹൗസ് കീപ്പിങ് ജീവനക്കാരി!  (1 hour ago)

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്  (1 hour ago)

സൗദി അറേബ്യയിൽ മലയാളി പ്രവാസി രോഗബാധയെ തുടർന്ന് മരിച്ചു...  (1 hour ago)

കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്, പരാതി നൽകിയ ഡോക്ടർക്കെതിരേയും പീഡനക്കേസ്, ഡോക്ടറുടെ ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ  (1 hour ago)

വീഡിയോകോൺ സാമ്രാജ്യം തകർന്നു! 12,668 കോടിയുടെ കടം, ഒടുവിൽ വേണുഗോപാൽ ധൂതും പാപ്പർ!  (2 hours ago)

ജാമ്യം റദ്ദാക്കുമോ? തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം! ജയിലിൽ രോഗം, പുറത്തിറങ്ങിയാൽ വിദേശജോലി; ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

മോചനം 10 ദിവസം കഴിഞ്ഞ്... വേദനയോടെ മരിച്ചവരുടെ ബന്ധുക്കൾ... മൂന്ന് പ്രതികൾക്ക് ജാമ്യം, സുഹൈലിന് പത്ത് ദിവസം കൂടി കസ്റ്റഡി! നെടുമ്പാശേരി അപകടക്കേസിൽ ഹൈക്കോടതിയുടെ നിർണായക തീരുമാനം  (2 hours ago)

ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ...  (3 hours ago)

പൊലീസ് അന്വേഷണം നല്ല നിലയില്‍ മുന്നോട്ടുപോവുകയാണ്; കേസന്വേഷണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു; അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ തന്  (3 hours ago)

ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം  (3 hours ago)

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം....  (3 hours ago)

Malayali Vartha Recommends