ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ...

വിപണിയുടെ അവസാന ദിവസമായ ഇന്ന് ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിലാണ്. യുഎസിൽ ടെക്നോളജി ഓഹരികളാണ് നഷ്ടത്തിലേക്ക് പോയത്. ഏഷ്യൻ വിപണികളും ഇന്ന് സമ്മർദത്തിലാണുള്ളത്. നിഫ്റ്റി 50 സൂചി 1.60 പോയിന്റ് അഥവാ 0.01 ശതമാനം ഉയർന്ന് 24,538.20 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചപ്പോൾ, ബിഎസ്ഇ സെൻസെക്സ് 103.65 പോയിന്റ് അഥവാ 0.13 ശതമാനം ഉയർന്ന് 79,413.66 എന്ന നിലയിലെത്തുകയും ചെയ്തു.
സെൻസെക്സിൽ എം&എം, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാർതി എയർടെൽ എന്നീ ഓഹരികളാണ് ഇന്ന് മികവ് പുലർത്തുന്നത്.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, എം&എം, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് മുന്നിൽ. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടത്തിൽ തുടരുന്നത് ഇൻഡസ് ഇൻഡ് ബാങ്കും (-2.80%), നിഫ്റ്റിയിൽ ശ്രീറാം ഫിനാൻസും (-2.85%) ആണ്.
നവംബർ 5 ന് മാത്രം വിദേശ നിക്ഷേപകർ 14,975 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു. അഞ്ച് ദിവസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നിക്ഷേപമാണിത്. ആഭ്യന്തര സ്ഥാപന നിക്ഷേപകർ 10,444 കോടി രൂപ പിൻവലിച്ചു.
അതേസമയം നാല് ദിവസത്തെ കുതിപ്പിന് ബ്രേക്കിട്ട് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 1,05,200 രൂപയിലും, ഗ്രാമിന് 13,150 രൂപയിലുമാണ് ഇന്ന് സ്വർണം വ്യാപാരം തുടരുന്നത്.
"
https://www.facebook.com/Malayalivartha























