പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലധികം സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. മോഹൻലാൽ നായകനായ പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ദൃശ്യമികവിന് പിന്നിൽ ഷാജി കുമാറായിരുന്നു.
2016ൽ റിലീസ് ചെയ്ത പുലിമുരുകൻ എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസ് ആക്ഷൻ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ.
മോളിവുഡിന് പുറമേ, കോളിവുഡും പ്രവർത്തനമേഖലയായിരുന്നു. ഹിന്ദി ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്നു അദ്ദേഹം . 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു എന്നീ സംവിധായർക്കൊപ്പം കൂടുതലായി പ്രവർത്തിച്ചിട്ടുണ്ട്.
സിനിമകളെ വലുപ്പ ചെറുപ്പമില്ലാതെ കാണുന്ന ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. ഉത്തമൻ, പകൽപ്പൂരം, പട്ടണത്തിൽ സുന്ദരൻ, നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, രാമലീല, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, കാഥികൻ, തുടരും എന്നിങ്ങനെ നീളുന്നു സിനിമകളുടെ പട്ടിക. റിലീസിന് ഒരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായിരുന്നു.
സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് മാറിയപ്പോഴും കാലത്തിനനുസരിച്ച് സ്വയം പുതുക്കി മുൻനിരയിൽ തുടരാനായി സാധിച്ച മികച്ചൊരു സാങ്കേതികപ്രതിഭയെയാണ് ഷാജി കുമാറിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത്.
"
https://www.facebook.com/Malayalivartha
























