മദ്യപിച്ച് ബഹളമുണ്ടാക്കി; സ്റ്റേഷനിലെത്തിച്ചപ്പോൾ പോലീസിനെ വെല്ലുവിളി, വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഉദ്യോഗസ്ഥന്റെ കൈ കടിച്ചുമുറിച്ച് പ്രതി!

എറണാകുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. നോർത്ത് പാലത്തിന് സമീപം ബഹളമുണ്ടാക്കിയ മുഹമ്മദ് ഇഖ്ബാലാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ സിപിഒ അജിത് പോളിന് പരിക്കേറ്റു.
പട്രോളിങ്ങിനിടെ കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസ് മുഹമ്മദ് ഇഖ്ബാലിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ സ്റ്റേഷനിലെത്തിച്ചതോടെ ഇയാൾ അക്രമാസക്തനായി. പോലീസിനെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ അക്രമം അവിടെയും അവസാനിച്ചില്ല. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പോലീസുകാരന്റെ കൈത്തണ്ടയിൽ കടിച്ച് മുറിവേൽപ്പിച്ചത്. തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി.
https://www.facebook.com/Malayalivartha

























