Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്... സാക്ഷി വിസ്‌താരം തുടരുന്നു


എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്... സാക്ഷി വിസ്‌താരം തുടരുന്നു


ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...

കുഴഞ്ഞ് മറിഞ്ഞ് സ്വർണക്കവർച്ച... പുതിയ ബൈക്കിലെത്തി ദിവസങ്ങളോളം നിരീക്ഷണം; കൃത്യമായ സമയം കണ്ടെത്തി, മൂന്ന് മിനിറ്റിനുള്ളിൽ ബാഗ് പൊട്ടിച്ച് രക്ഷപ്പെടൽ! ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണമെന്ന് പൊലീസ്; പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ

14 NOVEMBER 2026 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം... ഓട്ടോറിക്ഷ ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ ...

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്... സാക്ഷി വിസ്‌താരം തുടരുന്നു

കണ്ണൂരിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ അഭിഭാഷകന് ദാരുണാന്ത്യം

ഇന്ന് നവംബര്‍ 14- ശിശുദിനം.... പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‍റെ 137-ാം ജന്മദിനം,  രാജ്യം ശിശുദിനം ആഘോഷിക്കുന്നു

ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!

പുതിയ ബൈക്കിലെത്തി ദിവസങ്ങളോളം നിരീക്ഷണം... മോഷണത്തിന് അനുയോജ്യമായ സമയം കണ്ടെത്താൻ ഒരു മണിക്കൂറിലേറെ കാത്തിരിപ്പ്... ഒടുവിൽ ലക്ഷ്യമിട്ടയാൾ കടയിൽനിന്ന് പുറത്തിറങ്ങിയതോടെ നീക്കം തുടങ്ങി. വെറും മൂന്ന് മിനിറ്റിനുള്ളിൽ ബാഗ് തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെടൽ! തിരുവനന്തപുരത്തെ ചാലയിൽ സ്വർണവ്യാപാരി നന്ദകുമാറിന്റെ കൈയിൽനിന്ന് സ്വർണം കവർന്ന സംഭവത്തിന് പിന്നിൽ നടന്നത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മോഷണം നടത്തിയ രീതി മാത്രമല്ല, അതിന് മുന്നോടിയായി സംഘം നടത്തിയ നിരീക്ഷണവും പൊലീസിനെ ഗൗരവമായ അന്വേഷണത്തിലേക്ക് നയിക്കുകയാണ്.

അതേസമയം മുൻപ് പുറത്തുവന്ന നിരീക്ഷണ വിവരങ്ങൾക്കപ്പുറം ഇപ്പോൾ അന്വേഷണത്തിൽ കൂടുതൽ ദുരൂഹതകൾ ഉയരുകയാണ്. സ്വർണം വിൽക്കാൻ സഹായിക്കുന്ന ഏജന്റുമാരുൾപ്പെടെ പത്തോളം പേരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. കവർച്ച നടന്ന ദിവസം ജ്വല്ലറിയിൽ വലിയ തോതിൽ സ്വർണ ഇടപാടുകൾ നടന്നതിന്റെ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരിലേക്കും അന്വേഷണം നീളുകയാണ്. നന്ദകുമാറിന്റെ കൈവശം എത്ര സ്വർണമുണ്ടായിരുന്നുവെന്ന വിവരം പുറത്തുനിന്ന് ആരെങ്കിലും മോഷ്ടാക്കൾക്ക് കൈമാറിയിട്ടുണ്ടോ എന്നതാണ് പ്രധാന സംശയം. അതിനിടെ, കവർച്ച നടന്ന രീതിയിലും വ്യാപാരി നൽകിയ മൊഴിയിലും ചില വൈരുദ്ധ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കൈയിൽനിന്ന് ബാഗ് തട്ടിയെടുത്തപ്പോൾ അദ്ദേഹം റോഡിൽ വീഴാതിരുന്നത് എങ്ങനെയെന്നതും, മോഷ്ടാക്കൾ രക്ഷപ്പെട്ട വഴിയെക്കുറിച്ച് നൽകിയ മൊഴി സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടാത്തതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ ഈ സംശയങ്ങൾ മാത്രം അടിസ്ഥാനമാക്കി വ്യാപാരിക്കോ സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റാർക്കെങ്കിലുമോ കവർച്ചയിൽ പങ്കുണ്ടെന്ന് പറയാനാകില്ല. ആദ്യം യഥാർഥ പ്രതികളെ കണ്ടെത്തി കവർച്ചയുടെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് പൊലീസിന്റെ ലക്ഷ്യം.

അതേസമയം പൊലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച്, പെട്ടെന്നുണ്ടായ ഒരു മോഷണമല്ല ചാലയിൽ നടന്നത്. ദിവസങ്ങളോളം നന്ദകുമാറിനെ സംഘം നിരീക്ഷിച്ചിരുന്നതായാണ് സംശയം. മോഷണം നടന്ന സ്ഥലത്തും പരിസരത്തും പ്രതികൾ ഒന്നിലധികം തവണ എത്തിയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യമായി എവിടെവെച്ച്, എപ്പോൾ ആക്രമണം നടത്തണം എന്നതടക്കം മുൻകൂട്ടി തീരുമാനിച്ച ശേഷമാണ് സംഘം നീങ്ങിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

നിർണായകമായ മറ്റൊരു വിവരം, മോഷണം നടന്ന ദിവസം വൈകിട്ട് ഏഴരയോടെ തന്നെ സംശയിക്കുന്നവർ കടയുടെ പരിസരത്ത് എത്തിയിരുന്നു എന്നതാണ്. കിള്ളിപ്പാലം ജങ്ഷനിൽനിന്ന് രാത്രി ഏഴരയോടെ ബൈക്കിലെത്തിയ സംഘം പിന്നീട് ഒൻപത് മണിയോടെ ജ്വല്ലറിക്ക് സമീപമുള്ള മരക്കട റോഡിലേക്ക് പ്രവേശിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഈ റോഡിലൂടെ പലതവണ യാത്ര ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതായത്, മോഷണത്തിന് മുമ്പ് പ്രദേശത്തെ സാഹചര്യങ്ങൾ മനസ്സിലാക്കാനും രക്ഷപ്പെടാനുള്ള വഴി ഉറപ്പാക്കാനും സംഘം ശ്രമിച്ചിട്ടുണ്ടാകാമെന്നാണ് സംശയം.

ഇതിനിടെ, അന്വേഷണത്തിൽ പൊലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് മോഷണത്തിന് ഉപയോഗിച്ച ബൈക്കാണ്. നഗരത്തിൽ അധികം കാണപ്പെടാത്ത ഒരു പ്രത്യേക മോഡലിലുള്ള ബൈക്കാണ് പ്രതികൾ ഉപയോഗിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുന്നത് പതിഞ്ഞിട്ടുണ്ടെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ബൈക്കിന്റെ മോഡൽ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. നഗരത്തിൽ ഇത്തരം ബൈക്കുകൾ കുറവായതിനാൽ അവയുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

കവർച്ചയിൽ രണ്ടിലധികം പേർക്ക് പങ്കുണ്ടാകാമെന്നാണ് പൊലീസിന്റെ മറ്റൊരു നിഗമനം. സംഭവദിവസം കടയുടെ പരിസരത്ത് എത്തിയവരുടെ നീക്കങ്ങൾ മാത്രമല്ല, അതിന് മുമ്പുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കടയിലെ ജീവനക്കാരിൽനിന്ന് ഉൾപ്പെടെ പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. മുൻ ജീവനക്കാരിലേക്കും അന്വേഷണത്തിന്റെ ശ്രദ്ധ നീളുന്നുണ്ട്. എന്നാൽ ഇവരിൽ ആർക്കെങ്കിലും കവർച്ചയിൽ പങ്കുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സ്വർണം പൊട്ടിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്വർണത്തിന്റെ നീക്കത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നവരാണോ കവർച്ചയ്ക്ക് പിന്നിലെന്നും പൊലീസ് പരിശോധിക്കുകയാണ്. സ്വർണവ്യാപാരിയുടെ പതിവ് യാത്രയും കട അടയ്ക്കുന്ന സമയവും മനസ്സിലാക്കിയ ശേഷമാണ് സംഘം കൃത്യമായ നീക്കം നടത്തിയതെന്ന സംശയവും അന്വേഷണത്തിൽ പ്രധാനമാണ്.

കവർച്ച നടന്നത് മൂന്ന് മിനിറ്റിനുള്ളിലാണെങ്കിലും അതിന് പിന്നിലെ ഒരുക്കങ്ങൾ ദിവസങ്ങൾ നീണ്ടതായിരിക്കാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സാധാരണ വഴിയാത്രക്കാരെ ലക്ഷ്യമിട്ടുള്ള പെട്ടെന്നുള്ള പിടിച്ചുപറിയിൽനിന്ന് വ്യത്യസ്തമായി, ഒരാളെ ദിവസങ്ങളോളം പിന്തുടർന്ന് അയാളുടെ നീക്കങ്ങൾ മനസ്സിലാക്കി ആക്രമണം നടത്തുകയായിരുന്നു എന്നതാണ് ഈ സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്.

പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ പിടികൂടാനാകുമെന്നുമാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി സ്ഥിരീകരണമില്ല. ചാലയിലെ തിരക്കേറിയ വ്യാപാരമേഖലയിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം ഇത്തരത്തിൽ കവർന്ന സംഭവത്തിൽ, ആസൂത്രണത്തിന് പിന്നിൽ ആരൊക്കെയുണ്ടായിരുന്നു, സ്വർണത്തിന്റെ കൃത്യമായ വിവരം എങ്ങനെ ലഭിച്ചു, മോഷ്ടിച്ച സ്വർണം എവിടേക്ക് മാറ്റി തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇനി കണ്ടെത്തേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (9 minutes ago)

കണ്ണൂർ മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം... ഓട്ടോറിക്ഷ ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ ...  (19 minutes ago)

അണ്ടർ19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടം.... ടോസ് നേടി പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (32 minutes ago)

കുഴഞ്ഞ് മറിഞ്ഞ് സ്വർണക്കവർച്ച... പുതിയ ബൈക്കിലെത്തി ദിവസങ്ങളോളം നിരീക്ഷണം; കൃത്യമായ സമയം കണ്ടെത്തി, മൂന്ന് മിനിറ്റിനുള്ളിൽ ബാഗ് പൊട്ടിച്ച് രക്ഷപ്പെടൽ! ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണമെന്ന്  (41 minutes ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്... സാക്ഷി വിസ്‌താരം തുടരുന്നു  (42 minutes ago)

മലയാളവും തമിഴും കീഴടക്കി... ഒരേ വർഷം മൂന്ന് 200 കോടി സിനിമകൾ; ഇന്ത്യൻ സിനിമയിൽ അപൂർവ റെക്കോർഡ്, മലയാളത്തിന്റെ സ്വന്തം മമിതയ്ക്ക് സൂര്യക്കൊപ്പം ചരിത്രനേട്ടം!  (1 hour ago)

ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം.. നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിൽ  (1 hour ago)

സൂപ്പർതാരം ലയണൽ മെസി വിരമിച്ച ശേഷമുള്ള ആദ്യമത്സരം.. അർജന്റീനയെ അട്ടിമറിച്ച് ഉറു​ഗ്വേയ്ക്ക് വിജയം  (1 hour ago)

ഫുജൈറയിലെ ഞെട്ടിപ്പിക്കുന്ന വാഹനദുരന്തം... 14 പേരുടെ ജീവനെടുത്ത അപകടത്തിൽ ട്രക്ക് ഡ്രൈവർ കസ്റ്റഡിയിൽ, ലൈസൻസും പാസ്‌പോർട്ടും പിടിച്ചെടുത്തു; അപകടകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മുപ്പത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2026 ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് ...  (1 hour ago)

കണ്ണൂരിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ഞെട്ടലോടെ ലോക രാഷ്ട്രങ്ങൾ... സിറിക്കിൽ അമേരിക്കൻ ആക്രമണം, ബഹ്റൈനിലേക്ക് ഇറാന്റെ ഡ്രോൺ നീക്കം; ഹോർമുസിൽ വീണ്ടും യുദ്ധഭീതി, എണ്ണവിപണിയിലും സ്വർണവിലയിലും എന്ത് സംഭവിക്കും?  (2 hours ago)

ഇന്ന് നവംബര്‍ 14- ശിശുദിനം.... പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‍റെ 137-ാം ജന്മദിനം,  രാജ്യം ശിശുദിനം ആഘോഷിക്കുന്നു  (2 hours ago)

ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!  (2 hours ago)

ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.... യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ  (2 hours ago)

Malayali Vartha Recommends