എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്–ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്... സാക്ഷി വിസ്താരം തുടരുന്നു

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്–ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സാക്ഷി വിസ്താരം തുടരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ ഭാഗത്തുള്ള പെട്രോൾ പമ്പിന്റെ ഉടമ മുഹമ്മദ് അഷറഫിനെയാണ് വെള്ളിയാഴ്ച വിസ്തരിച്ചത്.
കൊലപാതകശേഷം രക്ഷപ്പെട്ട പ്രതികൾ ചുള്ളിക്കലിൽ എത്തിയതായി സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നൽകിയത് മുഹമ്മദ് അഷറഫാണ്. നാൽപതാം സാക്ഷിയാണ്.
സംഭവദിവസം അർധരാത്രിയിൽ പെട്രോൾ പമ്പിൽ ഓട്ടോയിലെത്തിയ നാലുപേർ എതിർദിശയിലേക്ക് നടന്നുപോകുന്നത് പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് നിർദേശപ്രകാരം ദൃശ്യങ്ങൾ കൈമാറിയെന്നും മുഹമ്മദ് അഷറഫ് മൊഴി നൽകി. ഇൗ സംഭവം നല്ല ഓർമയുണ്ട്. കോടതിയിൽ തുറന്നുപറയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മുഹമ്മദ് അഷറഫ് .
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണൻ മുമ്പാകെയായിരുന്നു വിസ്താരം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. അനിൽ മുഹമ്മദാണ് സാക്ഷിയെ വിസ്തരിച്ചത്. വിസ്താരം തിങ്കളാഴ്ചയും തുടരുന്നതാണ്..
"
https://www.facebook.com/Malayalivartha


























