സംസ്ഥാനത്ത് ഇടതുതരംഗം: വി.എസ്

സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമെന്നു പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. എല്‍ഡിഎഫിന് ഇത്തവണ നല്ല ഭൂരിപക്ഷം ഉറപ്പാണ്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം മികച്ച പോളിംഗാണ്. മലമ്പുഴയില്‍ മികച്ച ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറവൂര്‍ ഗവ.ഹൈസ്‌കൂളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വി.എസ്.യുഡിഎഫിനും എന്‍ഡിഎയ്ക്കുമെതിരേ ശക്തമായ വിമര്‍ശനവും വി.എസ് ഉയര്‍ത്തി. മലമ്പുഴയില്‍ ശത്രുക്കള്‍ തനിക്കെതിരേ ഒരുപാട് പരിശ്രമിച്ചു, പക്ഷേ അവര്‍ നിരാശരായെന്നും കേരളത്തില്‍ താമര ഏതെങ്കിലും കുളത്തില്‍ വിരിയും, അല്ലെങ്കില്‍ വാടുമെന്നും വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha