പൊന്‍കുടത്തില്‍ പൊന്‍താമര വിരിയുമെന്നു വെള്ളാപ്പള്ളി

സംസ്ഥാനത്ത് പെന്‍കുടത്തില്‍ പൊന്‍താമര വിരിയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങരയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിഡിജെഎസ് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് മുങ്ങിപ്പോകുന്ന പാര്‍ട്ടിയാണെന്നു പരിഹസിച്ച മുന്നണികളാണു കേരളത്തിലുള്ളത്. എന്‍ഡിഎ എന്ന മൂന്നാം മുന്നണി കേരളത്തില്‍ ഉണ്ടായതോടെ ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. എന്‍ഡിഎ ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നും സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ അവകാശപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha