തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചാല്‍ ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മന്‍ ചാണ്ടി, തുടര്‍ ഭരണമുണ്ടായാല്‍ അത് യുഡിഎഫിന്റെ ഐക്യത്തിന്റെ ഫലം

എണ്‍പതു ശതമാനമെങ്കിലും പോളിങ് എത്തുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സീറ്റുകളുടെ എണ്ണം പ്രചരിക്കുന്നില്ല. എന്നാല്‍ യുഡിഎഫിന്റെ ഒരു നല്ല വിജയമാണ് കാത്തിരിക്കുന്നത്. സരിത ഇതിനു മുന്‍പ് എന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. അതിന്റെ വിഡിയോ പലതും എല്ലാവരുടെയും കയ്യിലുണ്ട്. എന്നിട്ട് അങ്ങനെ പറഞ്ഞതാണെന്നു പോലും പറയുന്നില്ല.
പുതിയത് പറയുന്നത് കേള്‍ക്കാനാണ് കാത്തിരിക്കുന്നത്. അവരുടെ പത്രസമ്മേളനവും കാത്തിരിക്കുകയാണ് പലരും. ഒരു യാത്ര കോയമ്പത്തൂരിലേക്കുണ്ടായിരുന്നു. സിഡി തപ്പി, ആ കവറില്‍ ഒന്നും ഇല്ലെന്നു പറഞ്ഞപ്പോള്‍ ഞെട്ടിയ ആളുകളുണ്ട്. തുടര്‍ ഭരണമുണ്ടായാല്‍ അത് യുഡിഎഫിന്റെ ഐക്യത്തിന്റെ ഫലമാണ്.
എന്ത് ക്രെഡിറ്റുണ്ടായാലും അത് യുഡിഎഫിന്റെ യോജിപ്പിനു കിട്ടുന്ന അംഗീകാരമാണ്. വീഴ്ചകളുണ്ടെങ്കില്‍ യുഡിഎഫിന്റെ ചെയര്‍മാനെന്ന നിലയില്‍ മറുപടി പറയേണ്ടത് ഞാന്‍ തന്നെയാണ്. തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനം മോശമായിരിക്കും. കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം അല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha