തെരഞ്ഞെടുപ്പ് സമാധാനപരം, സംസ്ഥാനത്തെ പോലീസുകാര്‍ക്ക് അഭിനന്ദനം

സമാധാനപരമായ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന് സംസ്ഥാനത്തെ പോലീസ് വകുപ്പിന് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം. തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ചതിന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരേയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരേയും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചു.
കണ്ണൂരില്‍ സമാധാന അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടന്നത് ഇത് ആദ്യമായിട്ടാണ്. മറ്റ് സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നത് അഭിനന്ദനാര്‍ഹമാണ്. ഇതിനായി സഹകരിച്ച സമ്മതിദായകരേയും അഭിനന്ദിക്കുന്നു. ചെന്നിത്തല പോസ്റ്റില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha