ആവേശത്തില്‍ ഇടതുമുന്നണി... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ഇടതുമുന്നണിക്ക് മേല്‍കൈ; ആരോപണ വിധേയരായ മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വി

ഇടതുമുന്നണിയെ ആവേശത്തിലാഴ്ത്തി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഒപ്പം കേരളത്തില്‍ മന്ത്രിമാരുടെ കൂട്ടത്തോല്‍വിയും പ്രവചിച്ചു. അതേസമയം, ചതുഷ്‌കോണ മല്‍സരം നടക്കുന്ന പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് ജയിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. തൊടുപുഴയില്‍ പി.െജ. ജോസഫും ഇരിക്കൂറില്‍ കെ.സി.ജോസഫും ജയിക്കും. വാശിയേറിയ പോരാട്ടം നടക്കുന്ന അഴീക്കോട് എല്‍ഡിഎഫിന്റെ എം.വി. നികേഷ് കുമാര്‍ തോല്‍ക്കുമെന്നാണ് പ്രവചനം. അതേസമയം, ആറന്‍മുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ജയിക്കും. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന. ഇവിടെ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു.
ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് കേരളത്തില്‍ ഇടതുപക്ഷം 88 മുതല്‍ 101 വരെ സീറ്റു നേടും. എല്‍ഡിഎഫ് 74-82 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 78 സീറ്റ് ലഭിക്കുമെന്ന് ഇന്ത്യ ടിവി പുറത്തുവിട്ട എക്‌സിറ്റ് പോളും പറയുന്നു. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും നല്‍കുന്ന സൂചന. നഗരങ്ങളിലും ഗ്രാമങ്ങളിലും എല്‍ഡിഎഫ് വ്യക്തമായ മേധാവിത്തം നേടും. യുഡിഎഫില്‍ കോണ്‍ഗ്രസിനേക്കാള്‍ സീറ്റു നേടി മുസ്‌ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന കൗതുകകരമായ പ്രവചനവും എക്‌സിറ്റ് പോളുകളിലുണ്ട്. മുസ്‌ലിം ലീഗ് 18 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 17 സീറ്റില്‍ ഒതുങ്ങും. കേരള കോണ്‍ഗ്രസ് (എം) മൂന്നു സീറ്റിലൊതുങ്ങുമെന്നും ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മലപ്പുറത്ത് 13-3 എന്ന നിലയില്‍ യുഡിഎഫ് മുന്‍തൂക്കം നിലനിര്‍ത്തും. എറണാകുളം ജില്ലയില്‍ യുഡിഎഫ് മൂന്നു സീറ്റുകളിലും തിരുവനന്തപുരത്ത് രണ്ട് സീറ്റിലും ഒതുങ്ങുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് ബിജെപി മൂന്നു സീറ്റുകള്‍ വരെ നേടാമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ 13ല്‍ 12 സീറ്റും എല്‍ഡിഎഫ് നേടും. തൃശൂരില്‍ പത്മജ വേണുഗോപാല്‍ സിപിഐയിലെ വി.എസ്.സുനില്‍കുമാറിനോട് തോല്‍ക്കും. ഇവിടെ യുഡിഎഫിന്റെ വിജയം ചേലക്കര മണ്ഡലത്തിലൊതുങ്ങും. കോട്ടയത്ത് ആറിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിക്കും. വൈക്കം, പാലാ മണ്ഡലങ്ങളാണ് എല്‍ഡിഎഫ് നേടുക. ഏറ്റുമാനൂരില്‍ എല്‍ഡിഎഫിന്റെ സുരേഷ് കുറുപ്പ് തോല്‍ക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha