Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..

കോടതിയിൽ വച്ച് സഹതടവുകാരനെ കൊലപ്പെടുത്താൻ ശ്രമം... അമ്പലമുക്ക് കൃഷ്ണകുമാറിനെതിരെ ഡിസംബർ 2 ന് വിചാരണ തുടങ്ങും, കഴുത്തിൽ ബ്ളേഡ് ഉപയോഗിച്ച് മുറിവേല്പിച്ചു രണ്ടുപേരും കൊലക്കേസ് പ്രതികൾ

18 NOVEMBER 2026 06:54 AM IST
മലയാളി വാര്‍ത്ത

കോടതിയിൽ വിചാരണയ്ക്കെത്തിച്ച സഹതടവുകാരനെ കോടതി വളപ്പിൽ ബ്ളേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊടുംകുറ്റവാളി അമ്പലമുക്ക് കൃഷ്ണകുമാറിനെതിരെ ഡിസംബർ 2 ന് വിചാരണ തുടങ്ങും. മണ്ണന്തല രഞ്ജിത് കൊലക്കേസിൽ വിധി പറയുന്ന തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ആർ. സുധാ കാന്താണ് പ്രതിയെ വിചാരണ ചെയ്യുന്നത്. ഡിസംബർ 2 മുതൽ 9 വരെയായി ഔദ്യോഗിക സ്വതന്ത്ര സാക്ഷികളടക്കം 25 പേരെ വിസ്തരിക്കാൻ കോടതി ഉത്തരവിട്ടു.

അഞ്ചുതെങ്ങ് റിക്‌സൺ വധക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന പ്രതി റോയിയെയാണ് അപ്രാണി കൃഷ്‌ണകുമാർ വധക്കേസിലും കണ്ണാടി ഷാജി വധക്കേസിലും ജീവപര്യന്തം കഠിനതടവിന് ശിക്ഷ അനുഭവിക്കുന്ന പ്രതിയും മണ്ണന്തല രഞ്ജിത് വധക്കേസിലെ മുഖ്യ പ്രതിയുമായ അമ്പലമുക്ക് കൃഷ്‌ണകുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. 2024 ഫെബ്രുവരി 19 രാവിലെ 11ന് വഞ്ചിയൂർ നാലാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി വളപ്പിലായിരുന്നു സംഭവം. ഇരുവരെയും പൂജപ്പുര ജയിലിൽ നിന്ന് ഒരു വാഹനത്തിലാണ് വിചാരണയ്‌ക്കെത്തിച്ചത്. എന്നാൽ വാഹനത്തിലിരുന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വാഹനത്തിൽ നിന്നിറക്കി കോടതി നടപടികൾ പൂർത്തിയാക്കിയശേഷം പ്രതികളെ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുമ്പോഴാണ് കൃഷ്‌ണകുമാർ കൈയിലുണ്ടായിരുന്ന ബ്ളേഡ് കഷ്‌ണം ഉപയോഗിച്ച് റോയിയുടെ കഴുത്തിന്റെ ഇടതുഭാഗത്ത് മുറിവേല്പിച്ചത്. തുടർന്ന് പൊലീസുകാരെത്തി റോയിയെ ജനറൽ ആശുപത്രിയിലും കൃഷ്‌ണകുമാറിനെ വാഹനത്തിലും കയറ്റി. ഒരു മണിക്കൂറിനു ശേഷം ഇയാളെയും ജയിലിലെത്തിച്ചു. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. ഇവർ തമ്മിൽ ജയിലിൽ വച്ച് മുമ്പും സംഘർഷമുണ്ടായിട്ടുണ്ടെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. ഇതിൽ പൂജപ്പുര പൊലീസ് കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് കൊലപാതക ശ്രമം. റോയിയെ പാർപ്പിച്ചിരുന്ന മുറിയിൽ നിന്ന് ജയിൽ ചാട്ടത്തിന് ഉപയോഗിക്കാൻ പാകമായ ചെറിയ കമ്പിക്കഷ്ണങ്ങൾ കണ്ടെത്തിയതിന് ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിന്റെ വിചാരണയ്‌ക്കാണ് റോയിയെ അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കൊണ്ടുവന്നത്.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയിൽ വച്ച് സഹതടവുകാരനെ കൊലപ്പെടുത്താൻ ശ്രമം... അമ്പലമുക്ക് കൃഷ്ണകുമാറിനെതിരെ ഡിസംബർ 2 ന് വിചാരണ തുടങ്ങും, കഴുത്തിൽ ബ്ളേഡ് ഉപയോഗിച്ച് മുറിവേല്പിച്ചു രണ്ടുപേരും കൊലക്കേസ് പ്രതികൾ  (10 minutes ago)

സങ്കടമടക്കാനാവാതെ.... കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികരായിരുന്ന അമ്മയും കുഞ്ഞും മരിച്ചു  (19 minutes ago)

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും  (34 minutes ago)

ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍  (42 minutes ago)

ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ  (9 hours ago)

ഇന്ത്യന്‍ സൈനികന്‍ വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു  (9 hours ago)

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി  (9 hours ago)

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍  (10 hours ago)

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (11 hours ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (11 hours ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (11 hours ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (11 hours ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (11 hours ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (11 hours ago)

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (12 hours ago)

Malayali Vartha Recommends