മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക.
സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. ഇന്ന് കേരളത്തിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിനും തുടർന്നുള്ള വാർത്താസമ്മേളനത്തിനും ശേഷമായിരിക്കും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുക.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, വികസന പദ്ധതികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha
























