കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്കി പി വി അന്‍വര്‍

കെടിഡിസി ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ മുഖ്യമന്ത്രി വി ഡി സതീശന് കത്തുനല്‍കി. താന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഉള്‍പ്പെടുത്തണമെന്നാണ് കത്തില്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസം കഴിഞ്ഞിട്ടും ബോര്‍ഡ് കോര്പ്പറേഷന് പദവികളില്‍ ഇടതുപക്ഷക്കാര്‍ തുടരുന്നത് മുന്നണിക്കുള്ളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആര്‍എസ്പി ഉള്‍പ്പെടെയുള്ളവര്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് നന്നിരുന്നു. ചിലര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും വടക്കന്‍ കേരളത്തിലെ മുന്നേറ്റങ്ങളില്‍ അന്‍വറിന്റെ പങ്ക് നിര്‍ണായകമായിട്ടുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അസോസിയേറ്റ് അംഗം എന്ന നിലയില്‍ അന്‍വറിനെ കെടിഡിസി ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























