ഇന്ത്യന്‍ സൈനികന് വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു

പതിവ് നിരീക്ഷണത്തിനിടയില്‍ ബംഗഌദേശ് അതിര്‍ത്തിയിലേക്ക് അബദ്ധത്തില്‍ കടന്ന ബിഎസ്എഫ് ജവാനെ തിരികെയെത്തിച്ചു. ബംഗഌദേശിലെ സില്‍ഹറ്റിലേക്ക് കടന്നുപോയതോടെയാണ് ജവാന് ബംഗഌദേശിന്റെ പിടിയിലായിരുന്നു. ജവാനെ തിരിച്ചെത്തിക്കാന്‍ ബിഎസ്എഫ് ബോര്‍ഡര്‍ ഗാര്‍ഡ്സ് ബംഗഌദേശ് (ബിജിബി) സേനകള്‍ നടത്തിയ ഫഌഗ് മീറ്റിംഗിനൊടുവിലാണ് മോചനമുണ്ടായത്.
കിഴക്കന്‍ സില്‍ഹറ്റിലെ ബിച്ച്നകണ്ടി അതിര്‍ത്തി മേഖലയില്‍ വച്ചാണ് ബിഎസ്എഫ് ജവാന് വഴിതെറ്റി ബംഗഌദേശിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ബംഗഌദേശ് അതിര്‍ത്തിയില്‍ ഏതാണ്ട് 200 മീറ്റര്‍ ഉള്ളിലേക്കാണ് ഇദ്ദേഹം എത്തിയത്.
ബിഎസ്എഫ് അധികൃതര്‍ ഉടന്‍ തന്നെ ബിജിബി അധികൃതരുമായി ഫഌഗ് മീറ്റിംഗ് വിളിക്കുകയും ഇരുഭാഗത്തെയും ഉന്നത ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്ക്കൊടുവില്‍ ജവാനെ മോചിപ്പിക്കുകയുമായിരുന്നു. 4000 കിലോമീറ്ററിലധികം ദൂരമാണ് ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ അതിര്‍ത്തിപങ്കിടുന്നത്. ഇതില്‍ മിക്കയിടത്തും ശക്തമായ സുരക്ഷയുള്ള മുള്ളുവേലികളുണ്ടെങ്കിലും ചില മേഖലകളില്‍ തുറന്നുകിടക്കുകയാണ്. അതിനാല്‍ ഇത്തരത്തില്‍ അബദ്ധത്തില്‍ ഇരുരാജ്യങ്ങളിലേക്കും ആളുകള്‍ കടക്കുന്ന പതിവുണ്ട്. പിന്നാലെ ഫഌഗ് മീറ്റിംഗ് നടത്തിയാണ് കടന്നുകയറിയവരെ മോചിപ്പിക്കുക.
https://www.facebook.com/Malayalivartha
























